- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമായി
ചെർപ്പുളശ്ശേരി: ഒളപ്പമണ്ണ മാറ്റത്തിനൊപ്പം സഞ്ചരിച്ച ഉത്പതിഷ്ണവും ആധുനികനുമായ മനുഷ്യനാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടന്ന മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹം പതിയെ മറന്ന് തുടങ്ങിയ ഒളപ്പമണ്ണയുടെ ജീവിതം ഓർമ്മിക്കേണ്ടത് പ്രധാനമാണ്. കവി 19 ആം വയസിൽ ആദ്യം എഴുതിയ കവിതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെയും സി.പിയുടെ ഭരണത്തിനെതിരെയും ദേശീയ പ്രസ്ഥാനത്തിന് ഒപ്പം നിന്നും പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് ഒളപ്പമണ്ണ. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ആധുനിക മാറ്റങ്ങൾക്കൊപ്പം കവിക്ക് സഞ്ചരിക്കാൻ കഴിഞ്ഞു.
കലാസാഹിത്യ രംഗത്ത് മാത്രമല്ല ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒളപ്പമണ്ണയുടെ ഉത്പതിഷ്ണു പാരമ്പര്യത്തെ ഓർക്കുമ്പോൾ അദ്ദേഹത്തെ വിപ്ലവകാരിയായ കവി എന്ന് വിളിക്കാമെന്നും മന്ത്രി പറഞ്ഞു.
ഒളപ്പമണ്ണ മന കലകളുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും വൈദികതയുടെയും വേദിയും കളരിയുമാണെന്നും അതിന് ശ്രദ്ധേയമായ പല കൈവഴികൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ എം.വി നാരായണൻ അധ്യക്ഷനായി. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം കെ. ശ്രീധരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മട്ടന്നൂർ ശങ്കരൻകുട്ടി, സ്വരലയ സെക്രട്ടറി ടി.ആർ അജയൻ എന്നിവർ പങ്കെടുത്തു. വള്ളത്തോൾ സമാധിയിൽ എന്ന ശീർഷകത്തിൽ ഡോ. കലാമണ്ഡലം മായ രാജേഷ് അവതരിപ്പിച്ച നൃത്താവിഷ്ക്കാരം, കഥകളി എന്നിവയും നടന്നു.
RELATED STORIES
ശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMT