Latest News

മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു; അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ആദിത്യ താക്കറെയും മന്ത്രിസഭയില്‍

35 മന്ത്രിമാരെയാണ് പുതുതായി മന്ത്രിസഭയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു; അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ആദിത്യ താക്കറെയും മന്ത്രിസഭയില്‍
X

മുംബൈ: ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ആദിത്യ താക്കറെ മന്ത്രിയായും സ്ഥാനമേറ്റു. 35 മന്ത്രിമാരെയാണ് പുതുതായി മന്ത്രിസഭയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

എന്‍സിപിയിലെ മുതിര്‍ന്ന നേതാവാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍. മുഖ്യമന്ത്രിയുടെ മകനാണ് ആദ്യമായി എംഎല്‍എ പദവിയിലെത്തുന്ന ആദിത്യ താക്കറെ. മുംബൈ വോര്‍ളി നിയോജകമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. അജിത് പവാറിലും ആദിത്യതാക്കറെയ്ക്കും ഏത് വകുപ്പുകളാണെന്ന കാര്യം നിശ്ചയിച്ചിട്ടില്ല.

കോണ്‍ഗ്രസ്സിലെ 36 എംഎല്‍എമാരില്‍ 10 പേരും മന്ത്രിമാരായി.

പുതുതായി മന്ത്രിസഭയിലെത്തിയവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിധാന്‍ സഭയില്‍ നടന്നു.

മഹാരാഷ്ട്ര നിയമസഭ അംഗങ്ങളുടെ എണ്ണമനുസരിച്ച് നിയമിക്കാവുന്ന മന്ത്രിമാരുടെ ഏറ്റവും കൂടിയ എണ്ണം 43 ആണ്. മൊത്തം അംഗങ്ങളുടെ പതിനഞ്ച് അംഗത്തില്‍ കൂടുതല്‍ പേര്‍ മന്ത്രിമാരാവരുതെന്നാണ് നിയമം. മഹാരാഷ്ട്ര നിമയസഭയിലെ അംഗസംഖ്യ 288 ആണ്.

Next Story

RELATED STORIES

Share it