Latest News

കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി
X

മുംബൈ: കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഓക്‌സിജന്‍ പ്രതിദിന ഉല്‍പാദനശേഷി 3,000 മെട്രിക് ടണ്‍ആയി വര്‍ധിപ്പിക്കാനും മറ്റ് സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് നേരത്തെത്തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. അതുകണ്ടുകൊണ്ടാണ് കഴിഞ്ഞ മാസം മുതല്‍ സംസ്ഥാനത്ത് കൊവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. ചില ജില്ലകളില്‍ കൊവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ചിലത് കുറയുന്നുണ്ട്. ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉദ്ദവ്.

1,700-3,000 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് പ്രതിദിനം ആവശ്യമുള്ളത്, എന്നാല്‍ ഇപ്പോഴുളളത് 500 മെട്രിക് ടണ്ണാണ്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പ്രതിദിന ഉല്‍പ്പാദനം 3,000 മെട്രിക് ടണ്ണിലേക്ക് എത്തിക്കാനുള്ള മിഷന്‍ ഓക്‌സിജന്‍ പദ്ധതി തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ച മഹാരാഷ്ട്രയില്‍ 57,640 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം 48,80,542 ആയിക്കഴിഞ്ഞു.

6,41,596 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് മാത്രം 920 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it