- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുന്നു; ലോഗോയും മുദ്രാവാചകവും പ്രകാശിപ്പിച്ചു

തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമയുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതുസംബന്ധിച്ച വാര്‍ത്തകളിലും പരിപാടികളിലും ഉപയോഗിക്കാന്‍ തയ്യാറാക്കിയ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായിരുന്നു.
ജ്ഞാന കേരളം ക്ഷേമ കേരളമെന്നതാണ് പുതുതായി തയ്യാറാക്കിയ ലോഗോയിലുള്ള മുദ്രാവാചകം. കൂടാതെ ഒരു വടവൃക്ഷത്തിന്റെ ഗ്രാഫിക് ഡിസൈനും ഉല്‍പ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍, സംസ്ഥാന സര്‍വകലാശാലകളുടെ നിയമങ്ങള്‍ സമൂലമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍, സര്‍വ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള പരീക്ഷാപരിഷ്‌കരണ കമ്മീഷന്‍ എന്നിവ പ്രാഥമിക പഠനം നടത്തി കഴിഞ്ഞു.
കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍വകലാശാലകളും കോളേജുകളും സന്ദര്‍ശിച്ച് അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നു അഭിപ്രായം ആരായുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിച്ചും സമഗ്രമായി വിഷയത്തെ സമീപിച്ചും കമ്മീഷനുകളുടെ റിപോര്‍ട്ടുകള്‍ മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര് നഗര് കലാപത്തില് വീടുകള് കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന് സ്കൂളില് ആദ്യ മൊബൈല് ഡെന്റല് ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMTഇസ്രായേലിലെ ബെന്ഗുരിയോണ് വിമാനത്താവളത്തിന് നേരെ ആക്രമണം;...
18 May 2025 3:19 PM GMT