Latest News

മക്ക മെഡിക്കല്‍ സിറ്റി മലയാളീസ് കൂട്ടായ്മ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

മക്ക മെഡിക്കല്‍ സിറ്റി മലയാളീസ് കൂട്ടായ്മ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
X

ജിദ്ദ: മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മലയാളീസ് കൂട്ടായ്മ പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന പരിപാടി ബ്ലഡ് ബാങ്ക് സ്റ്റാഫ് ജംഷാദ് ഏകോപിപ്പിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ ഹനാദി അല്‍ജദാനി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കെ എ എം സി മലയാളീസ് പ്രസിഡന്റ് അദ്‌നാന്‍, ജനറല്‍ സെക്രെട്ടറി സദക്കത്തുല്ല ,ഖജാന്‍ജി മുഹമ്മദ് ഷമീം ,വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് ,ജോയിന്റ് സെക്രെട്ടറിമാരായ ഷഫീക് ,ഷൌക്കത്ത് അലി ജോയിന്റ് ഖജാന്‍ജി ഫിറോസ് നേതൃത്വം നല്‍കി .




Next Story

RELATED STORIES

Share it