- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാര്‍ സമര ചരിത്രം: ആര്‍എസ്എസ് ഭാഷ്യം പിഎസ്‌സി ചോദ്യപേപ്പറില്‍; എസ്ഡിപിഐ പരാതി നല്‍കി
അധ്യാപക പരീക്ഷയില്‍ ആര്‍എസ്എസ് ഭാഷ്യം ചോദ്യപേപ്പറിലുള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1921ല്‍ നടന്ന മലബാര്‍ സമര ചരിത്രത്തെക്കുറിച്ച് ആര്‍എസ്എസ് ഭാഷ്യം ഏറ്റുപിടിച്ച് പി എസ്‌സി ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പിഎസ്‌സി ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഏപ്രില്‍ 28ന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ എല്‍.പി സ്‌കൂള്‍ (മലയാളം മീഡിയം) അധ്യാപക പരീക്ഷയിലാണ് മലബാര്‍ വിപ്ലവം സംബന്ധിച്ച ചോദ്യത്തില്‍ ആര്‍എസ്എസ് പ്രചാരണം സാധൂകരിക്കുന്ന തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്.
'മലബാര്‍ കലാപത്തെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ വിലയിരുത്തുക' എന്ന നാലാമത്തെ ചോദ്യത്തിന്റെ ഭാഗമായാണ് 'ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടു' എന്ന വിവാദ പ്രസ്താവനയുള്ളത്. ചോദ്യത്തിന്റെ ഭാഗമായുള്ള അഞ്ച് പ്രസ്താവനകളില്‍ നാലാമത്തേതാണിത്. പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ വിവാദ പ്രസ്താവനയുള്‍പ്പെടെ എല്ലാം ശരിയാണ് എന്നാണുള്ളത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളാ സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ പരീക്ഷയിലും ഇത്തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. മതേതര ഭരണഘടനാ സ്ഥാപനത്തെ ആര്‍എസ്എസ് അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ഉപയോഗപ്പെടുത്തുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും തയ്യാറാവണം. മതസ്പര്‍ദ്ദയുണ്ടാക്കാനും വര്‍ഗീയത പ്രചരിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമായി കാണണം. അധ്യാപക പരീക്ഷയില്‍ ആര്‍എസ്എസ് ഭാഷ്യം ചോദ്യപേപ്പറിലുള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പികെ ഉസ്മാന്‍ ആവശ്യപ്പെട്ടു.
RELATED STORIES
അസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTവടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് മാധ്യമപ്രവര്‍ത്തകര്‍...
26 Dec 2024 5:35 AM GMTകസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു
25 Dec 2024 8:54 AM GMTവിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം;...
25 Dec 2024 7:15 AM GMT