- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിന് പ്രതിരോധം തീര്‍ത്ത് മലപ്പുറം ജില്ലയും; വാക്‌സിന്‍ വിതരണത്തിന് ജില്ലയില്‍ 9 കേന്ദ്രങ്ങള്‍
മലപ്പുറം: കൊവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. വാക്‌സിന്‍ വിതരണം വരും ദിവസങ്ങളിലും തുടരും.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്‌സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുത്തിവെപ്പ് തുടരും.
ജില്ലയില്‍ 23,880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 13,000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്‌സിനാണ് എത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്‌സിനേറ്ററും നാല് വാക്‌സിനേഷന്‍ ഓഫിസര്‍മാരുമടക്കം അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.
പൊന്നാനി വെള്ളിരി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ടി.ബി ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ജോസ് ബെന്‍ റോയ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നാലകത്ത് അബ്ദുറസാഖ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. എം. ഉമ്മര്‍ എം.എല്‍.എ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, ആര്‍.എം.ഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി. നളിനി, എം.സി.എച്ച് ഓഫീസര്‍ ടി. യശോദ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും ഐ.എം.എ. മുന്‍ ദേശീയ ഉപാധ്യക്ഷനും സംസ്ഥാന പ്രസിഡന്റും ചെയര്‍മാനുമായ ഡോ.വി.യു. സീതിയാണ് ആദ്യവാക്‌സിന്‍ സ്വീകരിച്ചത്. പി ഉബൈദുള്ള എം.എല്‍.എ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, വൈസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ കുഞ്ഞിപ്പു, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സിവിക്ക് നൂറേങ്ങല്‍, പി.കെ ഹക്കീം, പികെ സക്കീര്‍, മറിയുമ്മ ശരീഫ്, എഡിഎം എന്‍.എം. മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, റീ പ്രൊഡക്റ്റീവ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.കെ രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഇ.എ. രാജന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി ഭാസ്‌ക്കരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ആശുപത്രി സൂപ്രണ്ട് സി. അലിഖര്‍ ബാബു, ഐ.എം.എ പ്രതിനിധി ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ സ്വകാര്യ ആശുപത്രി സുരക്ഷ ജീവനക്കാരനായ ഗിരീഷിനാണ് ആദ്യ വാക്‌സിന്‍ നല്‍കിയത്. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. അരുണ്‍ ജേക്കബ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് യു.കെ. കൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു വാക്‌സിന്‍ വിതരണം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അബൂബക്കര്‍, ആര്‍.എം.ഒ. ഡോ. പി.കെ. ബഹാവുദ്ദീന്‍, ഡോ. കെ.കെ. പ്രവീണ, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എ. ചാച്ചി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ശബരീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.ഒ മുനീര്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിനോദ്, ആര്‍.എം.ഒ. ഡോ. അര്‍ച്ചന, കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വളവന്നൂര്‍ ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ അഹമ്മദ്കുട്ടി ആദ്യ കുത്തിവെപ്പ് സീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, കോട്ടക്കല്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി ജയദേവന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.പി. അഹമ്മദ്കുട്ടി, ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. എം. ജിതേഷ് , ജില്ലാ ആയുര്‍വേദ ആസ്പത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശ എന്നിവര്‍ നേതൃത്വം നല്‍കി.
കോണ്ടോട്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. സന്തോഷ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. പി.വി. അബ്ദുള്‍ വഹാബ് എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ, നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റ, ഉപാധ്യക്ഷന്‍ പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജ്‌നി ഉണ്ണി, ആശുപത്രി സൂപ്രണ്ട് ഡോ. യു. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയ വാക്‌സിന്‍ ക്യാമ്പില്‍ എം.കെ. ഹാജി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ അബ്ദു സമദാണ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. പരപ്പനങ്ങാടി നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍, ഉപാധ്യക്ഷ ഷഹര്‍ബാനു, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹുല്‍ ഹമീദ്, മുസ്തഫ, ജില്ലാ മലേറിയ ഓഫീസര്‍ ശ്രീവത്സന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുജാത, ജില്ലാ ലാബ് ടെക്‌നീഷ്യന്‍ കെ. റസീന തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് അഞ്ജന ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, അല്‍ഷിഫാ ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ.പി.ഉണ്ണീന്‍, കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അനീഷ്, അല്‍ഷിഫാ യൂണിറ്റ് ഹെഡ് കെ.സി.പ്രിയന്‍, നഴ്‌സിംഗ് സൂപ്രണ്ട് ഷേര്‍ളി, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്മെന്റുകള്, 'കൊള്ളക്കാരി വധു' ഒടുവില്...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്ഥികള്ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMT