Latest News

പ്രവാസി മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു
X

മസ്‌കത്ത്: യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒമാനില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണ് മരിച്ചത്.ഏഴു പേര്‍ക്ക് പരിക്കേറ്റു.

അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായയിരുന്നു അപകടം.ദുബൈയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഷീബയും കുടുംബവും പെരുന്നാള്‍ അവധി ചെലവഴിക്കുന്നതിനായി ദുബൈയില്‍നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട് കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണ് ഷീബയുടെ ഭര്‍ത്താവ്.പിതാവ്: തോമസ്,മതാവ്: മറിയാമ്മ.


Next Story

RELATED STORIES

Share it