Latest News

യുപിയില്‍ കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു

യുപിയില്‍ കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു
X
ലക്‌നോ: ഉത്തര്‍പ്രദേശില്‍ നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ പ്രേംപാല്‍(26) എന്നയാളെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രേംപാല്‍ നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലിസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ കണ്ടെത്തി പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. വടികളും കല്ലുകളും മറ്റും ഉപയോഗിച്ച് പ്രതിയെ ആക്രമിച്ചെന്നും പോലിസ് സ്ഥലത്തെത്തുന്നതിനു മുമ്പ് യുവാവ് കൊല്ലപ്പെട്ടെന്നും പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

2020 ജൂലൈ 13നാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ കാണാതായത്. ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കുട്ടിയെ പ്രേംപാലിനൊപ്പം കണ്ടതായി വിവരം ലഭിച്ചു. പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം സംശയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഗ്രാമത്തിന് പുറത്തെ ഒരു മരത്തില്‍ കുട്ടിയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിയായതോടെ പ്രേംപാല്‍ ഒളിവില്‍ പോയി.




Next Story

RELATED STORIES

Share it