- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയില്‍ മാങ്ങ മോഷണമാരോപിച്ച് രണ്ട് കുട്ടികളെ ചാണകം തീറ്റിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
മെഹബൂബാബാദ്: തെലങ്കാനയിലെ മെബൂബാബാദില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ചാണകം തീറ്റിച്ചു. കുട്ടികളുടെ ശരീരത്തില്‍ ചാണകം പുരട്ടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
17, 15 വയസ്സുളള രണ്ട് കുട്ടികളെയാണ് മാങ്ങ മോഷണം ആരോപിച്ച് ചാണകം തീറ്റിച്ചത്. അതിനുമുമ്പ് അവരുടെ കൈകള്‍ കൂട്ടിക്കെട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. തോറൂര്‍ മണ്ഡലത്തിലെ കാന്തൈപാലം ഗ്രാമത്തിലാണ് സംഭവം. വീട്ടുവളപ്പില്‍ നിന്ന് കുട്ടികള്‍ മാങ്ങ കട്ടുപറിച്ചുവെന്നാണ് പ്രതികള്‍ ആരോപിച്ചത്. മര്‍ദ്ദിക്കുന്നതും ചാണകം തീറ്റിക്കുന്നതും വീഡിയോയില്‍ പകര്‍ത്തുകയു ചെയ്തു.
കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ തൊറോര്‍ ടൗണ്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ കാണാതായ പട്ടിക്കുട്ടിയെ തിരഞ്ഞ് പ്രതികളുടെ പറമ്പിലെത്തിയതായിരുന്നു ഇരുവരും. പ്രതികളില്‍ ഒരാള്‍ത്തന്നെയാണ് മൊബൈല്‍ ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത്.
ഐപിസി 342(തടഞ്ഞുവയ്ക്കല്‍), 504 (സമാധാന പാലനം), കുട്ടികളോടുള്ള ക്രൂരത(75) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബനോത് യക്കു, ബനോത്ത് രാമുലു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തൊരൂര്‍ സിഐ എന്‍ കരുണാകര്‍ പറഞ്ഞു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT