Latest News

'മാസ് സ്‌പെക്ട്രോമെട്രി' വരുന്നു: ഇനി മാസ്‌ക് പരിശോധിച്ചാലും കൊവിഡ് അറിയാം

കൊവിഡ് ബാധിതന്‍ ധരിക്കുന്ന മാസ്‌ക് പരിശോധിച്ച് തന്മാത്രകളുടെ ഘടന പരിശോധിക്കുകയാണ് മാസ് സ്‌പെക്ട്രോമെട്രിയില്‍ ചെയ്യുന്നത്.

മാസ് സ്‌പെക്ട്രോമെട്രി വരുന്നു: ഇനി മാസ്‌ക് പരിശോധിച്ചാലും കൊവിഡ് അറിയാം
X

കോട്ടയം: മാസ്‌ക് പരിശോധനയിലൂടെ കൊവിഡ് ബാധ കണ്ടെത്തുന്നതിനുള്ള സംവിധാനം വരുന്നു. സംസ്ഥാനത്തെ മൂന്നു സ്ഥാപനങ്ങളുടെ സഹകരത്തോടെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് പുതിയ സംവിധാനം പ്രാവര്‍ത്തികമായത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്, തലപ്പാടി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളാണ് ഗവേഷണത്തില്‍ പങ്കാളികളായത്. എം.ജി സര്‍വകലാശാലയ്ക്ക് ഒപ്പം വിദേശത്ത് നിന്ന് ബ്രസീലീലെ സാവോ പോളോ സര്‍വകലാശാല, ഈസ്റ്റ് ചൈന സര്‍വകലാശാല, മിനിസ്ട്രി ഓഫ് ഹെല്‍ത്ത് കെയര്‍ ഓഫ് റഷ്യന്‍ ഫൗണ്ടേഷന്‍ ലബോറട്ടറികള്‍ എന്നിവയും സഹകരിച്ചു. എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദ കുമാറാണ് ഈ ഗവേഷണ പദ്ധതിയുടെ ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍.


കോവിഡ് ബാധിതനായ ഒരാളുടെ നിശ്വാസവായുവില്‍ കൊറോണ വൈറസ് ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ അയാള്‍ ധരിക്കുന്ന മാസ്‌കില്‍ വൈറസ് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മാസ്‌കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് പരിശോധന നടത്തിയാല്‍ അയാള്‍ക്ക് വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. കൊവിഡ് ബാധിതന്‍ ധരിക്കുന്ന മാസ്‌ക് പരിശോധിച്ച് തന്മാത്രകളുടെ ഘടന പരിശോധിക്കുകയാണ് മാസ് സ്‌പെക്ട്രോമെട്രിയില്‍ ചെയ്യുന്നത്. അതിലൂടെ, കൊറോണ വൈറസിന്റെ പ്രോട്ടീന്‍ അളവ് മനസിലാക്കാനാവും.പരിശോധനാഫലം പത്തു മിനിറ്റിനുള്ളില്‍ ലഭിക്കുകയും ചെയ്യും.




Next Story

RELATED STORIES

Share it