Latest News

മഥുര, കാശി: ബാബരി മസ്ജിദിനു ശേഷം അടുത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമം തുടങ്ങിയതായി റിപോര്‍ട്ട്

അയോധ്യയ്ക്കുശേഷം മഥുരയും കാശിയും എന്നായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പഴയ മുദ്രാവാക്യം. ഇത് ഇപ്പോള്‍ ആര്‍എസ്എസും അംഗീകരിച്ചതായാണ് റിപോര്‍ട്ടുകള്‍.

മഥുര, കാശി: ബാബരി മസ്ജിദിനു ശേഷം അടുത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമം തുടങ്ങിയതായി റിപോര്‍ട്ട്
X
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കുകയും സുപ്രിംകോടതിയെ വരുതിയിലാക്കി കൈവശപ്പെടുത്തുകയും ചെയ്തതിനു പിറകെ മഥുര, കാശി എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികള്‍ കൂടി കൈവശപ്പെടുത്താനുള്ള ശ്രമവുമായി സംഘപരിവാരം. ഇതു സംബന്ധിച്ച ചര്‍ച്ച വേണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യം ആര്‍എസ്എസും അംഗീകരിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


ബാബരി മസ്ദജിദ് തകര്‍ക്കാന്‍ രാമജന്മഭൂമി ക്യാംപയ്ന്‍ നടത്തിയതു പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ കൈവശപ്പെടുത്താന്‍ വിശ്വഹിന്ദു പരിഷത്ത് വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ട്. സംഘപരിവാര്‍ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അയോധ്യയ്ക്ക് സമാനമായ മറ്റൈാരു നീക്കം വിലപ്പോവില്ലെന്ന് കണ്ട് ആര്‍എസ്എസ് തല്‍ക്കാലം മാറിനില്‍ക്കുകയായിരുന്നു. അയോധ്യ രാമജന്മഭൂമി ക്യാംപെയ്‌ന്റെ സമയത്ത് അവസ്ഥകള്‍ മറ്റൊന്നായിരുന്നുവെന്നും ഇപ്പോള്‍ മറ്റൊരു അയോധ്യയ്ക്കുള്ള സമയമല്ലെന്നുമാണ് ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചിരുന്നത്. അയോധ്യ മുന്നറിയിപ്പ് മാത്രമാണ്, അയോധ്യയ്ക്കുശേഷം മഥുരയും കാശിയും എന്നായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പഴയ മുദ്രാവാക്യം. ഇത് ഇപ്പോള്‍ ആര്‍എസ്എസും അംഗീകരിച്ചതായാണ് റിപോര്‍ട്ടുകള്‍.


വാരണാസിയിലെ ഗ്യാന്‍വ്യാപി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുന്‍പ് കാശി വിശ്വനാഥ ക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നും പള്ളി തകര്‍ത്ത് ക്ഷേത്രം പുനര്‍ നിര്‍മിക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും മറ്റു തീവ്ര ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെടുന്നത്. 2020 മാര്‍ച്ച് ആദ്യം ഹിന്ദുസന്യാസിമാരുടെ വിശാല കൂട്ടുകെട്ടായ അഖില്‍ ഭാരതീയ സന്ത് സമിതി വാരാണസിയില്‍ യോഗം ചേര്‍ന്ന് കാശി ഗ്യാന്‍വ്യാപി മുക്ത് യജ്ഞസമിതിക്ക് രൂപം നല്‍കുകയുണ്ടായി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാന്‍വ്യാപി പള്ളി പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. സുബ്രഹ്മണ്യ സ്വാമിയാണ് ഈ സമിതിയുടെ അധ്യക്ഷന്‍.


മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണെന്നും അത് പൊളിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ശ്രീകൃഷ്ണഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടമാളുകളാണ് പള്ളിക്കെതിരെ കോടതിയെ സമീപിച്ചത്. പള്ളിയിരിക്കുന്ന 1337 ഏക്കര്‍സ്ഥലം ശ്രീകൃഷ്ണജന്മഭൂമിക്ക് വിട്ടുനല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പള്ളിയുടെ വന്‍ ഭൂസ്വത്ത് കൈവശപ്പെടുത്തുക എന്ന ലക്ഷ്യവും കൃഷ്ണ ജന്മഭൂമി താല്‍പര്യത്തിനു പിന്നിലുണ്ട്. നേരത്തെ അയോധ്യയില്‍ ബാബരി മസ്ജിദിന്റെ കൈവശമുണ്ടായിരുന്ന 67 ഏക്കര്‍ ഭൂമി സുപ്രിം കോടതി വിധിയിലൂടെ രാമക്ഷേത്ര ട്രസ്റ്റ് കൈവശപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it