Latest News

യിപിയില്‍ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് സര്‍വേ നിരോധിക്കണമെന്ന് മായാവതി

യിപിയില്‍ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് സര്‍വേ നിരോധിക്കണമെന്ന് മായാവതി
X

ലഖ്‌നോ: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ആറ് മാസത്തേക്ക് തിരഞ്ഞെടുപ്പ് സര്‍വേ നിരോധിക്കണമെന്ന് ബിഎസ് പി നേതാവ് മായാവതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് നീതിയുക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കമ്മീഷനനോട് അഭ്യര്‍ത്ഥിച്ചു.

സെപ്തംബറില്‍ പുറത്തുവന്ന ഒരു സര്‍വേയില്‍ ബിഎസ്പിയെ മോശമാക്കിയും ബിജെപിയെ നല്ല രീതിയില്‍ അവതരിപ്പിച്ച സംഭവം അവര്‍ കമ്മീഷന്റെ ശ്രദ്ധില്‍ പെടുത്തി.

ബിഎസ്പി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബിജെപിക്ക് 2017നേക്കാള്‍ 40 ശതമാനം കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് ഒരു പ്രവചനം- കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മായാവതി പറഞ്ഞു.

Next Story

RELATED STORIES

Share it