Latest News

മെഡിസെപ്പ്; ആറ് മാസത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് 308 കോടിയുടെ പരിരക്ഷ

മെഡിസെപ്പ്; ആറ് മാസത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ക്ക് 308 കോടിയുടെ പരിരക്ഷ
X

തിരുവനന്തപുരം: ആറുമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് 308 കോടി രൂപയിലധികം തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയ 'മെഡിസെപ്പ്' പദ്ധതി കേരളത്തിലെ ആരോഗ്യസുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യാശുപത്രികളേയും മെഡിക്കല്‍ കോളജുള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയില്‍ എംപാനല്‍ ചെയ്ത് കഴിഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷനുള്ളതും അല്ലാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള എംപാനല്‍ ചെയ്ത സ്വകാര്യാശുപത്രികളെയും സര്‍ക്കാര്‍ ആശുപത്രികളെയും സമന്വയിപ്പിച്ച് ധനകാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പ് അതിന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ച് അതിവേഗം മുന്നേറുകയാണ്.

ദിനംപ്രതി കുടൂതല്‍ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിനോടൊപ്പം നിരവധി ഗുണഭോക്താക്കള്‍ പദ്ധതിയുടെ ക്യാഷ് ലെസ്സ് ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബര്‍ 12 വരെ ഏകദേശം 1,11,027 ലക്ഷം (ഡാഷ് ബോര്‍ഡ് വിവരങ്ങള്‍മെഡിസെപ്പ് വെബ് പോര്‍ട്ടല്‍) പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു.

പദ്ധതിയിലെ നിശ്ചിത 1920 മെഡിക്കല്‍/ സര്‍ജിക്കല്‍ ചികില്‍സാ രീതികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 12 അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും വിധേയരായ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യാശുപത്രികളുടെ സജീവ സാന്നിദ്ധ്യം, ഇവരുടെ പങ്കാളിത്ത മേന്മ കൊണ്ട് നാളിതുവരെ പദ്ധതിയില്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട നിരവധി ജീവനുകള്‍ക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ പദ്ധതിയുടെ മുഖമുദ്രയാണ്.

പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ ക്ഷേമം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തിന്റെ പലതട്ടുകളില്‍ അതിന്റെ ആനുകൂല്യം ലഭ്യമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയില്‍ എംപാനല്‍ ചെയ്ത സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍, ജില്ലാ അടിസ്ഥാനത്തില്‍ അവ ലഭ്യമാക്കിയ വിവിധ ചികില്‍സകള്‍ക്ക് വിധേയരായ ഗുണഭോക്താക്കളുടെ എണ്ണം, നാളിതുവരെ നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ ചുവടെ പറയും പ്രകാരമാണ്.

ജില്ലതിരിച്ചുള്ള ക്ലെയിമുകള്‍, എണ്ണം എന്ന ക്രമത്തില്‍:

കോഴിക്കോട് 17,546, എറണാകുളം 13,636, തിരുവനന്തപുരം 11,150, മലപ്പുറം 11,056, കൊല്ലം 9,509, കണ്ണൂര്‍ 9,202, തൃശൂര്‍ 9,151, കോട്ടയം 6,961, പത്തനംതിട്ട 6,230, ആലപ്പുഴ 4,903, പാലക്കാട് 4,326, ഇടുക്കി3,662, വയനാട്2,414, കാസര്‍ഗോഡ947, മംഗലാപുരം332, ചെന്നൈ1, കോയമ്പത്തൂര്‍1, ആകെ1,11,027.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ചികില്‍സ ലഭ്യമാക്കിയ അഞ്ച് മുന്‍നിര സ്വകാര്യാശുപത്രികള്‍, എണ്ണം എന്ന ക്രമത്തില്‍:

അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശൂര്‍3757, എന്‍.എസ്. മെമ്മോറിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊല്ലം3313, എ.കെ.ജി ഹോസ്പിറ്റല്‍, കണ്ണൂര്‍2645, എം.വി.ആര്‍. ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോഴിക്കോട്2431, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി2267.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുന്‍നിര സര്‍ക്കാര്‍ ആശുപത്രികള്‍, എണ്ണം എന്ന ക്രമത്തില്‍:

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം1159, ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം1126, ഗവ. മെഡിക്കല്‍ കോളേജ് തിരുവനന്തപുരം866, ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്645, പരിയാരം മെഡിക്കല്‍ കോളേജ്602.

പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവിധ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവരുടെ കണക്ക് ശസ്ത്രക്രിയ, എണ്ണം എന്ന ക്രമത്തില്‍:

മുട്ട്മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Knee Joint Replacem-ent) 916, ഇടുപ്പ് മാറ്റി വയ്ക്കല്‍ ശസ്ത്ക്രിയ (Total Hip Replacement) 66, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Liver Transplantation)20, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Renal Transplantation )18, കാര്‍ഡിയാക് റീസിന്‍ക്രോണൈസേഷന്‍ തെറാപ്പി വിത്ത് ഡിഫിബ്രിലേറ്റര്‍9 അസ്ഥി, മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്ക്രിയ (Bone Marrow Transplantation/Stem Cell Transplantation)-8 (rela-ted))8 (related), ഓഡിറ്ററി ബ്രെയിന്‍ സ്‌റ്റെം ഇംപ്ലാന്റ്-1.

ആകെ- 1,038. ആശുപത്രികളുടെ എണ്ണം കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ട ജില്ലകളില്‍ താലൂക്കടിസ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളെ എംപാനാല്‍ ചെയ്യുക, കൂടുതല്‍ ആശുപത്രികളെയും/ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യുക, പരാതി പരിഹാര സംവിധാനം കൂടുതല്‍ ശക്തമാക്കുക തുടങ്ങി മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി സര്‍ക്കാരും, ഇന്‍ഷുറന്‍സ് കമ്പനിയും, സര്‍ക്കാര്‍/ സ്വകാര്യാശുപത്രികളിലെ മേധാവികളും ചേര്‍ന്നുള്ള അവലോകന യോഗങ്ങളും മറ്റു നടപടികളും തുടര്‍ന്നുവരുന്നു.

Next Story

RELATED STORIES

Share it