Latest News

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണി; യുവതി തൂങ്ങി മരിച്ചനിലയില്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണി; യുവതി തൂങ്ങി മരിച്ചനിലയില്‍
X

പെരുമ്പാവൂര്‍: യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓണ്‍ലൈനിലൂടെ ലോണ്‍ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കുറുപ്പംപടി പോലിസ് ഇന്‍ക്വസ്റ്റ് തയാറാക്കി. ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കള്‍: ദേവദത്ത്, ദേവസൂര്യ.




Next Story

RELATED STORIES

Share it