Sub Lead

നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്‌വര്‍ക്കിങ് പരമായോ സഹായിക്കുന്നത് യുഎപിഎ പ്രകാരം കുറ്റം: ഡല്‍ഹി ഹൈക്കോടതി

നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്‌വര്‍ക്കിങ് പരമായോ സഹായിക്കുന്നത് യുഎപിഎ പ്രകാരം കുറ്റം: ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനകളെ സാമ്പത്തികപരമായോ നെറ്റ്‌വര്‍ക്ക് പരമായോ പിന്തുണച്ചാലും യുഎപിഎ ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. നിരോധിതസംഘടനകളില്‍ നിന്നും അതിന്റെ പ്രവര്‍ത്തകരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ സ്വത്തുകണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ലഷ്‌കര്‍ ഇ ത്വയ്ബ എന്ന സഘടനയുടെ പ്രവര്‍ത്തകന്‍ എന്നാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത സഫര്‍ അബ്ബാസിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിയിലാണ് നിരീക്ഷണം.

കമ്മ്യൂണിക്കേഷന്‍ രീതികള്‍ വികസിച്ച ആധുനിക കാലത്ത് നിരോധിത സംഘടനയുടെ യോഗമെന്നാല്‍ ആളുകള്‍ നേരിട്ട് പങ്കെടുക്കുന്ന യോഗം ആവണമെന്നില്ലെന്നും കോടതി പറഞ്ഞു. ഓണ്‍ലൈനായി യോഗങ്ങള്‍ നടത്താന്‍ കഴിയുന്ന കാലമാണിത്. ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കും സാങ്കേതിക സൗകര്യം ഒരുക്കുന്നവര്‍ക്കും എതിരേ യുഎപിഎ ചുമത്താന്‍ കഴിയുമെന്നും കോടതി വിശദീകരിച്ചു. വ്യാജ പാന്‍കാര്‍ഡുകളും മറ്റു തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് ലഷ്‌കറിന് വേണ്ടി സഫര്‍ അബ്ബാസ് സിം കാര്‍ഡുകള്‍ എടുത്തെന്നും ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുനല്‍കിയെന്നുമാണ് എന്‍ഐഎ വാദിക്കുന്നത്.

Next Story

RELATED STORIES

Share it