Sub Lead

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചു: മോഹന്‍ ഭാഗവത്

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചു: മോഹന്‍ ഭാഗവത്
X

ഇന്‍ഡോര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശ്രീരാമ ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്ക്ക് നാഷണല്‍ ദേവി അഹില്യ അവാര്‍ഡ് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. 2024 ജനുവരി 22നാണ് ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത്. ചാന്ദ്ര കലണ്ടര്‍ പ്രകാരം ജനുവരി പതിനൊന്നിന് ഒരു വര്‍ഷം പൂര്‍ത്തിയായി.

ആരെയും എതിര്‍ക്കാനല്ല രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തെ ഉണര്‍ത്തി സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴികാട്ടാനുമാണ് രാമക്ഷേത്രപ്രസ്ഥാനം ആരംഭിച്ചത്. അയോധ്യയില്‍ രാമപ്രതിഷ്ഠ നടത്തിയപ്പോള്‍ അപസ്വരങ്ങളൊന്നും ഉണ്ടായില്ലെന്നു മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനമാണ് രാമക്ഷേത്രനിര്‍മാണത്തിലൂടെ നടന്നതെന്ന് പുരസ്‌കാരം വാങ്ങിയ ശേഷം ചമ്പത്ത് റായ് പറഞ്ഞു.

Next Story

RELATED STORIES

Share it