- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജില്ലാ മജിസ്‌ട്രേറ്റിന്റെ മാനസികപീഡനം: യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാജിവച്ചു
ലഖ്‌നോ: യുപിയിലെ ബാരബാങ്കിയില്‍ മാനസികപീഡനം ആരോപിച്ച് ബ്ലോക് ഡവലപ്‌മെന്റ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍നിന്ന് രാജിവച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ മാനസിക പീഡനമാണ് കാരണമെന്ന് രാജിക്കത്തില്‍ പറയുന്നു.
രാജിവച്ച ബിഡിഒ അമിത് ത്രിപാഠിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രാമവികസന വകുപ്പിനോട് റിപോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാരബാങ്കി ജില്ലാ മജിസ്‌ട്രേററ് ഡോ. ആദര്‍ശ് സിങ്, ചീഫ് ഡെവലപ്‌മെന്റ് ഓഫിസര്‍ ഏക്ത സിങ് എന്നിവര്‍ പറഞ്ഞു.
ആഗസ്റ്റ് 2ന് നല്‍കിയ രാജിക്കത്തില്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തെ ജൂലൈ ഒന്നിന് രാംനഗര്‍ പുരെദലൈ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റി. പുതിയ ഓഫിസില്‍ ജൂണ്‍ 1ന് ജോയിന്‍ ചെയ്തു. പക്ഷേ, ബാരബാങ്കി എംപി ഉപേന്ദ്ര റാവത്തും മറ്റുചിലരും ഇടപെട്ട് മാറ്റം തടഞ്ഞു.
ജോലി മാറ്റം തടയണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിരുന്നില്ലെന്ന് ത്രിപാഠി പറയുന്നു. അടുത്ത ദിവസം തന്നെ ജില്ലാ മജിസ്‌ട്രേറ്റ് അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിപ്പിച്ചു. അവിടെ ഡോ. ആദര്‍ശ് സിങ്ങും ഏക്ത സിങ്ങുമുണ്ടായിരുന്നു. ഇവര്‍ ധാരാളം ചീത്തവിളിച്ചു. അപമാനിച്ചു.
ജൂലൈ 30ന് രാംനഗര്‍ ബ്ലോക്കിലെത്തിയ രണ്ട് ഉദ്യോഗസ്ഥരും പരിശോധന നടത്തി. അവിടെവച്ചും അപമാനിക്കാന്‍ ശ്രമിച്ചു.
ത്രിപാഠി തന്റെ രാജിക്കത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് താന്‍ ഓഫിസില്‍ പരിശോധന നടത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റും ചീഫ് ഡെവലപ്‌മെന്റ് ഓഫിസറും പറഞ്ഞു. അവിടെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെന്നും അദ്ദേഹം ആരോപിച്ചു.
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT