Latest News

റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറി മെഴ്‌സിഡസ് ബെന്‍സ്

റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍മാറി മെഴ്‌സിഡസ് ബെന്‍സ്
X

മോസ്‌കോ: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സും റഷ്യന്‍ വാഹന വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഔദ്യോഗികമായി അറിയിച്ചു. രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാര്‍ നിര്‍മാതാക്കളായി മെഴ്‌സിഡസ് ബെന്‍സ് മാറുമെന്നും വക്താക്കള്‍ അറിയിച്ചു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികള്‍ പ്രദേശിക നിക്ഷേപകര്‍ക്ക് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം.

റഷ്യന്‍ ട്രക്ക് നിര്‍മാതാക്കളായ കമാസിലെ കമ്പനിയുടെ ഓഹരിയെ ഇത് ബാധിക്കില്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ ഈ വര്‍ഷം തന്നെ ഓഹരികള്‍ ഡെയിംലര്‍ ട്രക്കിലേക്ക് മാറ്റുമെന്നും മെഴ്‌സിഡസ് അറിയിച്ചു. ടൊയോട്ടയുടെയും റെനോയുടെയും പിന്നാലെ ജാപ്പനീസ് കമ്പനിയായ നിസാനും ഈ മാസം ആദ്യം റഷ്യ വിട്ടിരുന്നു. അതിനിടെ, ഫോര്‍ഡും റഷ്യന്‍ വിപണിയില്‍ നിന്നും പിന്‍മാറുകയാണെന്ന് ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.

ടൊയോട്ടയുടെയും റെനോയുടെയും പിന്നാലെ ജാപ്പനീസ് കമ്പനിയായ നിസാനും ഈ മാസം ആദ്യം റഷ്യ വിട്ടിരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ജനറല്‍ മോട്ടോഴ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ് എന്നിവയുള്‍പ്പെടെയുള്ള കാര്‍ കമ്പനികളെല്ലാം റഷ്യയിലേക്കുള്ള ഇറക്കുമതികള്‍ നിര്‍ത്തിയിരുന്നു. കാര്‍ കമ്പനികളെക്കൂടാതെ സ്റ്റാര്‍ബക്‌സ്, മക്‌ഡൊണാള്‍ഡ്‌സ്, കൊക്കകോള എന്നിവയുള്‍പ്പെടെ നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യയില്‍ നിന്ന് ഈ വര്‍ഷം ആദ്യം പിന്‍വാങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it