Latest News

തേങ്ങയിടാന്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

തേങ്ങയിടാന്‍ കയറിയ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു
X

മലപ്പുറം: മഞ്ചേരിയില്‍ തെങ്ങില്‍ കയറിയ മധ്യവയസ്‌കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കല്‍ കുണ്ടൂളില്‍ വീട്ടില്‍ മൊയ്തീന്‍കുട്ടി കുരിക്കളുടെ മകന്‍ അബൂബക്കര്‍ കുരിക്കളാണ് (52) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30നാണ് അപകടം.

പിലാക്കലില്‍ ഉമ്മയുടെ പറമ്പില്‍ തേങ്ങയിടാന്‍ കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ പട്ട വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു. റോഡരികിലെ കോണ്‍ക്രീറ്റിലേക്കാണ് തെറിച്ചുവീണത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെച്ചിത്തെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it