Latest News

ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യണം: മന്ത്രി കെ രാധാകൃഷ്ണന്‍

ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യണം: മന്ത്രി കെ രാധാകൃഷ്ണന്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്തെത്തി. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടവര്‍ അത് ചെയ്യാന്‍ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അത് നിര്‍വ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമര്‍ശനം. ഗവര്‍ണര്‍ ഉന്നയിക്കുന്ന വിഷയം വേറെ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വിശദീകരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. ഒടുവില്‍ ഗവര്‍ണറെ വിമര്‍ശിച്ച സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയില്‍ നിന്ന് മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ സ്ഥാനത്ത് ബിജെപി നേതാവ് ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ജ്യോതിലാല്‍ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനില്‍ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് കത്തിലുണ്ടായിരുന്നത്. അഡി.പിഎക്ക് നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫിസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന ഗവര്‍ണര്‍ തുറന്നിടിച്ചു.

Next Story

RELATED STORIES

Share it