- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത പഴയ ഭവന നിര്‍മാണ വായ്പകളുടെ പലിശയും പിഴ പലിശയും റദ്ദാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍
തൃശൂര്‍: പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ നാളിതുവരെ വിതരണം ചെയ്ത പഴയ ഭവന നിര്‍മാണ വായ്പകളുടെ പലിശയും പിഴ പലിശയും റദ്ദാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ചേലക്കര മണ്ഡലത്തില്‍ സംഘടിപ്പിച്ച വായ്പാ വിതരണ പരിചയപ്പെടുത്തല്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972 മുതല്‍ നാളിതുവരെ വിതരണം ചെയ്ത വായ്പകളിലെ കടം എഴുതി തള്ളി പണയപണ്ടങ്ങളായ ആധാരമെല്ലാം തിരികെ നല്‍കും. മുഴുവന്‍ പലിശ തുകയും കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായ്പകളില്‍ 47 ശതമാനവും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്ത കോര്‍പ്പറേഷനെ മേളയില്‍ മന്ത്രി അഭിനന്ദിച്ചു. മേളയില്‍ ഒരു കോടിയില്‍പരം രൂപയുടെ വായ്പാ വിതരണവും വായ്പാ പദ്ധതികളുടെ പരിചയപ്പെടുത്തലും നടത്തി. ചേലക്കര ജാനകി റാം ഓഡിറ്റോറിയത്തില്‍ നടന്ന മേളയില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ് മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം എ നാസര്‍, മാനേജര്‍ പി എസ് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
വിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMTഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു
16 Jan 2025 3:10 PM GMTബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘവും...
16 Jan 2025 2:56 PM GMTഎറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
16 Jan 2025 2:17 PM GMTതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് ജസ്റ്റിന്...
16 Jan 2025 2:01 PM GMT