Latest News

ഭിന്നശേഷി സൗഹൃദമായ കേരളമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

ഭിന്നശേഷി സൗഹൃദമായ കേരളമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
X

ഭിന്നശേഷി സൗഹൃദമായ കേരളമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ടൂറിസം പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭിന്നശേഷി കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരള സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയായ എസ്റ്റീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി മേഖലയില്‍ സമഗ്രമാറ്റത്തിന് കാര്യമായ പങ്കു വഹിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കാലത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ് ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് കുട്ടികളുടെ കഴിവ് തിരിച്ചറിയാനും ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുവാനും സഹായിക്കും.

കൊളത്തറ സി.എച്ച്.എസ്.എസില്‍ നടക്കുന്ന 60 ദിന റെസിഡന്‍ഷ്യല്‍ ക്യാമ്പില്‍ കാഴ്ചപരിമിതിയുള്ളവരും കേള്‍വി പരിമിതിയുള്ളവരുമായ 30 കുട്ടികളാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിനായി 13 ലക്ഷത്തോളം രൂപയാണ് സമഗ്ര ശിക്ഷാ കേരളം നീക്കിവെച്ചിട്ടുള്ളത്.

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ എസ്.വൈ. ഷൂജ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ മൈമൂന ടീച്ചര്‍, സി.ഐ.സി.എസ്.കൊളത്തറ സെക്രട്ടറി അഡ്വ. എം. മുഹമ്മദ്, കോമ്പോസിറ്റ് റീജിയണല്‍ ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ടി. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.കെ. അഡീഷണല്‍ സ്‌റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ആര്‍.എസ്. ഷിബു സ്വാഗതവും ജില്ലാ പ്രൊജക്റ്റ് കോഓഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it