Latest News

'ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി'; ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മന്ത്രി വാസവന്‍

ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി; ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മന്ത്രി വാസവന്‍
X

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിനെതിരേ ബോഡി ഷെയ്മിങ് പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ രംഗത്ത്. നടന്‍ ഇന്ദ്രന്‍സിന്റെ ശരീരവുമായി താരതമ്യം ചെയ്തായിരുന്നു കോണ്‍ഗ്രസിനെതിരേ വാസവന്റെ വിമര്‍ശനം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിനെ പോലെ ആയെന്നായിരുന്നു വാസവന്റെ പരിഹാസം. നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ സണ്ണി ജോസഫിനുള്ള മറുപടിയിലായിരുന്നു വാസവന്റെ അധിക്ഷേപം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയില്‍ ഭരണം തന്നതാണ്. ഇപ്പോള്‍ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്ന പറഞ്ഞ സ്ഥിതിയായി. രാജസ്ഥാനിലും ഇപ്പോള്‍ ഹിമാചലില്‍ ഭരണം കിട്ടിയപ്പോഴും രണ്ടുചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. ഇന്ത്യന്‍ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തി നില്‍ക്കുന്ന അവസ്ഥയാണെന്നും വി എന്‍ വാസവന്‍ ആക്ഷേപിച്ചു.

അതേസമയം, വി എന്‍ വാസന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന അനുചിതമാണെന്നും പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയതോടെ പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

Next Story

RELATED STORIES

Share it