- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഡി കാര്ഡ് പരിശോധന നിര്ബന്ധമാക്കാന് മന്ത്രി വീണാ ജോര്ജിന്റെ കര്ശന നിര്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ഐഡന്റിറ്റി കാര്ഡ് പരിശോധന കര്ശനമാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കര്ശന നിര്ദേശം നല്കി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിര്ദേശാനുസരണം മാത്രമേ മറ്റൊരാള്ക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കല്, നഴ്സിംഗ് വിദ്യാര്ഥികളും നിര്ബന്ധമായും ഐഡന്റിറ്റി കാര്ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര് ഐഡന്റിറ്റി കാര്ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര് ഇത് നിര്ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്ശന നിര്ദേശം നല്കി.
പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്ഥിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കിയത്.
തിരുവനന്തപുരം മെഡിക്കല് കോളേജില് നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവര്ത്തിക്കാതിരിക്കാനാണ് കര്ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള് പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല് കോളേജുകള്. രോഗികള്ക്കോ ജീവനക്കാര്ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില് സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്ഥിയുടെ മരണം; മൂന്ന് സഹപാഠികള് അറസ്റ്റില്
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT