Latest News

വിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം; എസ്ഡിപിഐയുടെ എ ഇ ഓഫിസ് മാര്‍ച്ച് നാളെ

വിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം; എസ്ഡിപിഐയുടെ എ ഇ ഓഫിസ് മാര്‍ച്ച് നാളെ
X

മാനന്തവാടി: വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് നിയമനം ഉറപ്പിക്കുന്നതിന് വേണ്ടി നടന്ന വഴിവിട്ട നീക്കങ്ങളില്‍ കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കൃത്രിമമായി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുക, അതുവഴി ഡിവിഷനുകളും തസ്തികകളും സൃഷ്ടിക്കുക, തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ മകന് നിയമനം നല്‍കുക- വളരെ കൃത്യവും നിയമനംഅസൂത്രിതവുമായ നീക്കമാണിതെന്ന് പകല്‍പോലെ വ്യക്തമാണ്. നാലു കി.മീ അപ്പുറത്തുള്ള തരുവണ ഗവ: യു.പി സ്‌കൂളില്‍ നിന്ന് നാല് കുട്ടികള്‍ക്ക് ടി.സി നല്‍കുന്നത് ആറാം പ്രവൃത്തി ദിനത്തില്‍ രാത്രി എട്ട് മണിക്കാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് സാധ്യമല്ല. മാത്രമല്ല, സ്‌കൂള്‍ റജിസ്റ്ററില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന വിദ്യാര്‍ത്ഥികള്‍ പോലും പഠിതാക്കളായുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അഴിമതിയുടേയും ചെറിയൊരംശം മാത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുത്. ഇത് സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണ്. ഭരണകക്ഷിയുടെ നേതാക്കള്‍ക്ക് എന്തുമാവാം എന്ന സ്ഥിതി അനുവദിക്കാന്‍ കഴിയില്ല. ആരോപണ വിധേയരെ പാര്‍ട്ടിയും സര്‍ക്കാറും സംരക്ഷിച്ചുനിര്‍ത്തുകയാണ്. ഇതിനെതിരെ ശക്തമായ പ്രതികരണവും പ്രതിഷേധവും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് നാളെ എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും കുറ്റക്കാര്‍കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ വിദ്ധ്യാഭ്യാസ ഓഫീസ് മാര്‍ച്ചക്കമുള്ള തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി ടി നാസര്‍, ജില്ലാ സെക്രട്ടി കെ.സല്‍മ, മാനന്തവാടി മണ്ഡലം സെക്രട്ടറി എ ഉബൈദ്, മണ്ഡലം ഖജാന്‍ജി കെ സമദ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.hnZym`ymk hIp¸nse hgnhn« -o-¡§Ä: Ipä¡mÀs¡Xnsc -S]Sn kzoIcn¡Ww; FkvUn]n-sF-bp-sS F C Hm^nkv amÀ¨v -msf

Next Story

RELATED STORIES

Share it