Latest News

അധ്യാപകനെ കാണാനില്ല

അധ്യാപകനെ കാണാനില്ല
X

കോഴിക്കോട്: അധ്യാപകനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് മേപ്പയൂര്‍ നടുവിലകണ്ടി സ്വദേശി ദേവദര്‍ശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്തി സ്‌കൂളിലെ അധ്യാപകനാണ് ദേവദര്‍ശന്‍. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്നു ഇയാള്‍ എന്നാണ് വിവരം.

മാര്‍ച്ച് മൂന്നിനാണ് അധ്യാപകനെ കാണാതായത്. രാവിലെ സ്‌കൂളിലേയ്ക്ക് പോയ ദേവദര്‍ശന്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനെ തുടര്‍ന്ന് ദേവദര്‍ശന്റെ അച്ഛന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it