Latest News

എംകെ ഫൈസിയുടെ അന്യായ അറസ്റ്റ്; വടകരയില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും: ബാലന്‍ നടുവണ്ണൂര്‍

എംകെ ഫൈസിയുടെ അന്യായ അറസ്റ്റ്; വടകരയില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും: ബാലന്‍ നടുവണ്ണൂര്‍
X

കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റില്‍ മാര്‍ച്ച് 16 ന് വടകരയില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലന്‍ നടുവണ്ണൂര്‍. എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡിയുടെ നടപടി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആര്‍.എസ്.എസ് നിയന്ത്രിത ബിജെപിസര്‍ക്കാരിന്റെ അജയുടെ ഭാഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേത് മാത്രമാണ് എംകെ ഫൈസിയുടെഅറസ്റ്റ്. ഫൈസിയ്ക്കെതിരേ രു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. സാമ്പത്തിക അന്വേഷണങ്ങളുടെ മറവില്‍ ഇഡിയെ ഉപയോഗിച്ച്

മതന്യൂനപക്ഷങ്ങളെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും വേട്ടയാടുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നതിന്റെ തെളിവാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 5297 കേസുകള്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേര്‍ മാത്രമാണെന്ന് കേന്ദ്ര മന്ത്രിയാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. അധികാരത്തിന്റെ പിന്‍ബലത്തില്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പോലും ലംഘിക്കുന്ന ബിജെപി സര്‍ക്കാറിന്റെ പോക്ക് അപകടകരമാണ്. ഇതിനെതിരേ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംകെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 16 ഞായര്‍ രാവിലെ 10:30 ന് വടകര ടൗണ്‍ ഹാളില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it