Latest News

വാളൂര്‍പ്പാടം കൃഷിയോഗ്യമാക്കുമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

വാളൂര്‍പ്പാടം കൃഷിയോഗ്യമാക്കുമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
X

മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ വാളൂര്‍ പാടത്ത് നെല്‍കൃഷി കൃഷി തിരിച്ചു കൊണ്ടു വരുവാനുള്ള നടപടിയുമായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. ഓട്ടുകമ്പനികളിലേക്ക് മണ്ണെടുത്ത് കുഴികളായ പാടശേഖരത്തിലാണ് കൃഷി വീണ്ടെടുക്കാന്‍ എംഎല്‍എ യോഗം വിളിച്ചത്. ഏകദേശം 200 ഏക്കര്‍ ഭൂമിയാണ് ഇവിടെ തരിശായി കിടക്കുന്നത്. ആദ്യ ഘട്ടത്തില്‍ പകുതിയോളം ഭൂമി കൃഷി യോഗ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ചെറിയ കുഴികള്‍ നികത്താനാകുമോയെന്ന് പരാശോധിക്കും. വലിയ കുഴികളില്‍ വെള്ളം ശേഖരിച്ച് കൃഷിക്കായി ഉപയോഗിക്കാന്‍ സാധിക്കും.

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കര്‍ഷകരേയുമാണ് യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിന്ധു ജയന്‍, ടി കെ സതീശന്‍, ജോബി ശിവന്‍, മോളി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. ഈ മാസം 20 ന് മണ്ണ് പരിശോധന സംഘം, കൃഷി വകുപ്പ്, ചെറുകിട ജലസേചനം, കാര്‍ഷിക സര്‍വകലാശാല, തൊഴിലുറപ്പ് പദ്ധതി എന്നിവരുടെ സംഘം സ്ഥല പരിശോധന നടത്തും. തുടര്‍ന്ന് സ്ഥല ഉടമകളുടെ യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി.

Next Story

RELATED STORIES

Share it