Latest News

കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുത്: മന്ത്രിക്കെതിരേ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍

കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ നിയമസഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു.

കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുത്: മന്ത്രിക്കെതിരേ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാര്‍
X

തിരുവനന്തപുരം: കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്ന മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തിനെതിരേ സിപിഎം നിയമസഭാ കക്ഷിയോഗത്തില്‍ എംഎല്‍എമാരുടെ വിമര്‍ശനം.

കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കക്ഷിയോഗത്തിലെ വിമര്‍ശനം. കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ നിയമസഭയിലെ പരാമര്‍ശം. നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി.

വിമര്‍ശനം കടുത്തതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിയ്ക്ക് വിശദീകരിക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it