Latest News

മൊബൈല്‍ സിഗ്നല്‍ കുറവാണോ: ഈ കാര്യം പരീക്ഷിച്ചു നോക്കൂ

മൊബൈല്‍ സിഗ്നലിന്റെ തീവ്രത ഉയര്‍ത്താനായി അലുമിനിയം ഫോയില്‍ മാത്രമാണ് ആവശ്യമായിട്ടുള്ളത്

മൊബൈല്‍ സിഗ്നല്‍ കുറവാണോ: ഈ കാര്യം പരീക്ഷിച്ചു നോക്കൂ
X

കോഴിക്കോട്: വീട്ടില്‍ മൊബൈല്‍ ഫോണിന് സിഗ്നല്‍ കുറവാണോ? സിഗ്നല്‍ വര്‍ധിപ്പിക്കാന്‍ ഈ ചെറിയ ടെക്‌നിക് പ്രയോഗിക്കാം. തീരെ സിഗ്നല്‍ ലഭിക്കാത്ത ഇടങ്ങളില്‍ ഇത് ഫലപ്രദമാകണമെന്നില്ല. എന്നാല്‍ നേരിയ തോതിലെങ്കിലും മൊബൈല്‍ സിഗ്നല്‍ ഉള്ള ഇടങ്ങളില്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.


മൊബൈല്‍ സിഗ്നലിന്റെ തീവ്രത ഉയര്‍ത്താനായി അലുമിനിയം ഫോയില്‍ മാത്രമാണ് ആവശ്യമായിട്ടുള്ളത്. മൊബൈല്‍ സിഗ്നല്‍ ലഭിക്കെണ്ട ഇടത്തിന് നേരെ എതിര്‍ഭാഗത്തായി അലുമിനിയം ഫോയില്‍ ഷീറ്റ് പിടിപ്പിക്കുകയാണ് വേണ്ടത്. മൊബൈല്‍ സിഗ്നലുകളെ അലുമിനിയം ഫോയില്‍ കൂടുതലായി ആകര്‍ഷിക്കും. അലുമിനിയം ഫോയിലില്‍ തട്ടി പ്രതിഫലിക്കുന്ന സിഗ്നലുകളാണ് എതിര്‍ ഭാഗകത്തുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുക.


ഈ രീതി ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. വീട്ടിലെ വൈഫൈ കണക്ഷന്‍ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാനും ഈ രീതി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it