Latest News

പെട്രോൾ കെമിക്കൽ അപകടങ്ങൾ നേരിടാൻ മോക്ക്ഡ്രിൽ

പെട്രോൾ കെമിക്കൽ അപകടങ്ങൾ നേരിടാൻ മോക്ക്ഡ്രിൽ
X

കോഴിക്കോട്: പെട്രോൾ കെമിക്കൽ അപകടങ്ങൾ സംബന്ധിച്ച രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെയും സഹകരണത്തോടെ മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നു. നാളെ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്സ് ഫാക്ടറിയിലാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, എൻ.ഡി.ആർ.എഫ്, ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്‌സ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ആർ.ടി.ഒ തുടങ്ങിയ വകുപ്പുകൾ മോക്ക്ഡ്രില്ലിന്റെ ഭാഗമാവും.

Next Story

RELATED STORIES

Share it