Latest News

മണിചെയിന്‍ മോഡല്‍ തട്ടിപ്പ്;സംഘത്തലവന്‍ പോലിസ് പിടിയില്‍

കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം ഏകദേശം 50 കോടിയോളം രൂപയാണ് തട്ടിയത്.

മണിചെയിന്‍ മോഡല്‍ തട്ടിപ്പ്;സംഘത്തലവന്‍ പോലിസ് പിടിയില്‍
X

മലപ്പുറം:മണിചെയിന്‍ മോഡലില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ തലവന്‍ മലപ്പുറത്ത് പിടിയില്‍.പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്.കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

കേരളം,തമിഴ്‌നാട്, ബംഗാള്‍ തുടങ്ങിയസംസ്ഥാനങ്ങളില്‍ നിന്നും കോടിക്കണക്കിന്‍ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ തലവനാണ് രതീഷ്.തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവിനെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ജൂണ്‍ 13 ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് പോലിസിന് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.തുടര്‍ന്ന് നിര്‍ണായക നീക്കത്തിലൂടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസ് അന്വേഷണം ഭയന്ന് കോഴിക്കോട്ടെ ഫഌറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന രതീഷിനെ രാത്രിയോടെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം ഏകദേശം 50 കോടിയോളം രൂപയാണ് തട്ടിയത്. തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്.മള്‍ട്ടി ലെവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂട്ടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചു. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 35000 ഓളം പേരാണ് പണം നിക്ഷേപിച്ചത്.11,250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70,000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും എന്നായിരുന്നു വാഗ്ദാനം.

Next Story

RELATED STORIES

Share it