Latest News

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍: കൊസോവോ ധാരണാപത്രം ഒപ്പിട്ടു

യുഎഇയും ഇസ്രായേലും തമ്മില്‍ സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രിയും സമ്മതിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍: കൊസോവോ ധാരണാപത്രം ഒപ്പിട്ടു
X

വാഷിങ്ടണ്‍ ഡിസി: ഇസ്രായേലുമായി യുഎഇ ബന്ധം ശക്തിപ്പെടുത്തിയതിനു പിന്നാലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസോവയും ധാരണാപത്രം ഒപ്പിട്ടു. ജറുസലേമില്‍ എംബസി തുറക്കാനും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനും സമ്മതിച്ചുകൊണ്ടുള്ള ധാരണാപത്രമാണ് യുഎസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിന്റെ സാനിധ്യത്തില്‍ ഒപ്പിട്ടത്. യുഎഇയ്ക്ക് ശേഷം ജറുസലേമില്‍ എംബസി തുറക്കാനും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനും കൊസോവോ സമ്മതിച്ചതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനുള്ള മറ്റൊരു മഹത്തായ ദിനം. മുസ്ലിം ഭൂരിപക്ഷമുള്ള കൊസോവോയും ഇസ്രായേലും ബന്ധം സാധാരണ നിലയിലാക്കാനും നയതന്ത്ര ബന്ധം സ്ഥാപിക്കാനും സമ്മതിച്ചിട്ടുണ്ട്. നന്നായി. കൂടുതല്‍ ഇസ്ലാമിക, അറബ് രാജ്യങ്ങള്‍ ഉടന്‍ പിന്തുടരും' ട്രംപ്് ട്വിറ്ററില്‍ കുറിച്ചു. അറബ് ലീഗിലെ മറ്റ് അറബ് രാജ്യങ്ങളും ഉടന്‍ തന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, യുഎഇയും ഇസ്രായേലും തമ്മില്‍ സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രിയും സമ്മതിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും യുഎഇയും എംബസികള്‍ തുറക്കും, ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇതു സംബന്ധിച്ച് അടുത്ത ആഴ്ചകളില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കും. നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലികമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി, ഊര്‍ജ്ജം, ആരോഗ്യം, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ കരാറുകളിലും ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കരാറില്‍ ഒപ്പിടും.

Next Story

RELATED STORIES

Share it