- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റമദാന് പ്രമാണിച്ച് ഗ്രീന്‍ സോണ്‍ പള്ളികള്‍ക്ക് ഇളവ് പ്രഖ്യാപിക്കണം: ഉലമ സംയുക്ത സമിതി
അധികൃതര്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ റമളാന്‍ കാലത്ത് ഗ്രീന്‍ സോണ്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പള്ളികള്‍ക്ക് അടിയന്തിരമായി ഇളവ് പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രോഗത്തിന്റെ സമൂഹ വ്യാപന ഭീതി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ച ഗ്രീന്‍ സോണ്‍ പ്രദേശങ്ങളിലെ പള്ളികള്‍ക്ക് റമദാനിലെ പ്രത്യേക പ്രാര്‍ഥനകള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഉലമ സംയുക്ത സമിതി ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു.
രോഗത്തിന്റെ സമൂഹ വ്യാപനം തടയാന്‍ സര്‍ക്കാരും ആരോഗ്യ അധികൃതരും പൊതുജനങ്ങളും ഒറ്റക്കെട്ടായി കൈക്കൊണ്ട അതിജാഗ്രത ഏറെ അഭിമാനകരമാണ്. ഗ്രീന്‍ സോണുകളില്‍ നല്കിയ ഇളവുകള്‍ പ്രകാരം പൊതുനിരത്തുകളും കടകമ്പോളങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ റമദാന് കാലത്ത് പള്ളികള്‍ക്ക് ഇളവ് പ്രഖ്യാപിക്കാതിരിക്കുന്നത് വിശ്വാസികളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അധികൃതര്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ റമളാന്‍ കാലത്ത് ഗ്രീന്‍ സോണ്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പള്ളികള്‍ക്ക് അടിയന്തിരമായി ഇളവ് പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഉലമ സംയുക്ത സമിതി ചെയര്മാന് എസ് അര്‍ഷദ് അല്‍ ഖാസിമി, ആള് ഇന്ത്യാ മുസ്ലിം പെഴ്സണല്‍ ലോബോഡ് മെമ്പര്‍ അബ്ദുശ്ശകുര് അല്‍ ഖാസിമി, ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അശ്റഫ് മൗലവി, ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്റാഹീം ബാഖവി, മന്നാനീസ് അസോസിയേഷന് ജന. സെക്രട്ടറി ഷഹീറുദ്ദീന്‍ മന്നാനി, അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ ജന. സെക്രട്ടറി ഷിഫാര്‍ കൗസരി, അല്‍ ഹാദി അസോസിയേഷന് ജന. സെക്രട്ടറി സൈനുദ്ദീന്‍ ബാഖവി, കൈഫ് സംസ്ഥാന ജന. സെക്രട്ടറി ഷാഹുല്‍ ഹമീദ് ഖാസിമി, ഫിറോസ് ഖാന് ബാഖവി പൂവച്ചല്‍, മുഹമ്മദ് അഫ്സല് ഖാസിമി, നിസാറുദ്ദീന്‍ മൗലവി അഴിക്കോട്, അബ്ബാസ് മൗലവി, മുഹമ്മദ് ലുത്ഫുല്ലാ മൗലവി മുവാറ്റുപുഴ, നുജ്മുദ്ദീന്‍ മൗലവി ചടയമംഗലം, അബ്ദുല്‍ ഹാദി മൗലവി, അര്‍ഷദ് മുഹമ്മദ് നദ്വി, അബ്ദുസ്സലാം മൗലവി കാഞ്ഞാര്‍ സംബന്ധിച്ചു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT