Latest News

മുട്ടിലിഴഞ്ഞും യാചിച്ചും കടുത്ത സമര മാര്‍ഗ്ഗങ്ങളുമായി ഉദ്യോഗാര്‍ഥി സമരം

ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണ് ഉദ്യോഗാര്‍ഥികള്‍

മുട്ടിലിഴഞ്ഞും യാചിച്ചും കടുത്ത സമര മാര്‍ഗ്ഗങ്ങളുമായി ഉദ്യോഗാര്‍ഥി സമരം
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളുമായി ഉദ്യോഗാര്‍ഥികള്‍. മുട്ടിലിഴഞ്ഞും യാചന നടത്തിയും ശയനപ്രദക്ഷിണം നടത്തിയും ഉദ്യോഗാര്‍ഥികള്‍ കടുത്ത സമരങ്ങളാണ് നടത്തുന്നത്. സമരം നടത്തിയ മൂന്ന് വിദ്യാഥികള്‍ ഉച്ചവെയിലില്‍ കുഴഞ്ഞ് വീണു. എംഎസ്എഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെ പോലിസുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.

സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണു ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചു. ഇതിനിടെ, സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എഐഎസ്എഫ് ആവിശ്യപ്പെട്ടു. എന്നാല്‍ സമരക്കാരുടെ ആവിശ്യങ്ങള്‍ ന്യായമല്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ആവര്‍ത്തിച്ചു.

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം പരിഗണിക്കുമെന്നായിരുന്നു സമരക്കാരുടെ പ്രതീക്ഷ. എന്നാല്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. മന്ത്രിസഭ യോഗത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകാതിരുന്ന പശ്ചാത്തത്തില്‍ ഉദ്യോഗാര്‍ഥികള്‍ നിരാശരായിരുന്നു. ഈ നിരാശയാണ് ഇന്ന് സമരമുഖത്ത് കണ്ടത്. ടാര്‍ റോഡില്‍ മുട്ടിലിഴഞ്ഞും ശയപ്രദക്ഷിണം നടത്തിയുമൊക്കെയാണ് ഇന്ന് സമരം നടന്നത്.

Next Story

RELATED STORIES

Share it