Latest News

വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം: സിപിഎ ലത്തീഫ്

വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം: സിപിഎ ലത്തീഫ്
X

തിരുവനന്തപുരം: അതുല്യ പ്രതിഭയും മലയാള സാഹിത്യത്തിന്റെ ഇതിഹാസവുമായിരുന്നു വിടപറഞ്ഞ എംടി വാസുദേവന്‍ നായരെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ സര്‍ഗ്ഗാല്‍മക രചനകളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുകയാണ്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഉള്ളുലയ്ക്കുന്ന വ്യഥകളും വേദനകളും ഹൃദയത്തില്‍ ആവാഹിച്ച് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ പുന:സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. മലയാളം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ സ്മരണകളും നിലനില്‍ക്കും. എം ടിയുടെ വിയോഗത്തില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, മലയാള സാഹിത്യലോകം ഉള്‍പ്പെടെ എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ സിപിഎ ലത്തീഫ് പറഞ്ഞു.


Next Story

RELATED STORIES

Share it