Latest News

മുഗള്‍ മ്യൂസിയത്തിന്റെ പേരുമാറ്റി: ഇനി ശിവജി മ്യൂസിയം

മുഗള്‍ ഭരണകാലത്തെ ചരിത്രപരമായ പുരാവസ്തുക്കള്‍ സൂക്ഷിക്കാനാണ് മ്യൂസിയം നിര്‍മിക്കുന്നത്. അതു കൊണ്ടായിരുന്നു അതിന് മുഗള്‍ മ്യൂസിയം എന്ന് പേരിട്ടത്.

മുഗള്‍ മ്യൂസിയത്തിന്റെ പേരുമാറ്റി: ഇനി ശിവജി മ്യൂസിയം
X

ആഗ്ര: ആഗ്രയിലെ നിര്‍മാണത്തിലിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയം എന്നാക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കാലത്താണ് സംസ്ഥാന ടൂറിസം വകുപ്പ് 141 കോടി രൂപ ചിലവില്‍ മുഗള്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2016 ല്‍ നിര്‍മാണമാരംഭിച്ച മ്യൂസിയത്തിന്റെ മിനുക്കുപണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

മുഗള്‍ ഭരണകാലത്തെ പുരാവസ്തുക്കള്‍ സൂക്ഷിക്കാനാണ് മ്യൂസിയം നിര്‍മിക്കുന്നത്. അതു കൊണ്ടായിരുന്നു അതിന് മുഗള്‍ മ്യൂസിയം എന്ന് പേരിട്ടത്. മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ സമാജ്വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്റ് വാസിദ് നിസാര്‍ എതിര്‍ത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം പേരുകള്‍ മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

Next Story

RELATED STORIES

Share it