Latest News

രാജ്യത്തെ ഓണ്‍ലൈന്‍ വിപണി കൈപിടിയിലൊതുക്കാനൊരുങ്ങി റിലയന്‍സ്

റിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്പനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.

രാജ്യത്തെ ഓണ്‍ലൈന്‍ വിപണി   കൈപിടിയിലൊതുക്കാനൊരുങ്ങി റിലയന്‍സ്
X
മുംബൈ: ഇന്ത്യന്‍ ഇ കൊമേഴ്‌സ് വിപണി കീഴടക്കാന്‍ റിലയന്‍സ് എത്തുന്നു. ചെനീസ് ഇ കൊമേഴ്‌സ് രാജാക്കന്‍മാരായ ആലിബാബയുടെ മാതൃകയിലൊരുങ്ങുന്ന പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് മല്‍സരം കടുക്കും. റിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്പനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗുജറാത്തിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക. അഹമ്മദാബാദില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് എന്ന നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. 2 ലക്ഷം വ്യാപാരികളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ഓണ്‍ലൈനിലെയും ഓഫ്‌ലൈനിലെയും മികച്ച ഷേപ്പിങ് അനുഭവങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുളള സംരംഭമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജിയോ പോലെ വന്‍ ഓഫറുകളോടെയാവും ഇ കൊമേഴ്‌സ് രംഗത്തെ റിലയന്‍സിന്റെ കടന്ന് വരവെന്ന് സൂചനയുണ്ട്.

അടുത്ത 10 വര്‍ഷത്തിനുളളില്‍ ഗ്രൂപ്പിന്റെ മൊത്തവരുമാനത്തിന്റെ പകുതി ഉപഭോക്തൃ ബിസിനസില്‍ നിന്നും സ്വരൂപിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗ്രൂപ്പിന്റെ 80 ശതമാനം വില്‍പ്പനയും വരുന്നത് പരമ്പരാഗത എണ്ണ, പ്രകൃതി വാതക ബിസിനസുകളില്‍ നിന്നാണ്.




Next Story

RELATED STORIES

Share it