- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകേഷ് അംബാനിക്ക് മുസ് ലിം പേരില്‍ വധഭീഷണി; പ്രതിയായ ഹിന്ദു ജ്വല്ലറി ഉടമ ഒളിവില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് മുസ് ലിം പേരില്‍ ഭീഷണി മുഴക്കിയത് ഹിന്ദു ജ്വല്ലറി ഉടമയെന്ന് മുംബൈ പോലിസ്. അഫ്‌സല്‍ എന്ന പേരില്‍ വധഭീഷണി മുഴക്കിയ ഇയാള്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു ഔമിക് എന്ന ഹിന്ദുവാണെന്നാണ് പോലിസ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ ഇയാള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് എട്ട് തവണയാണ് ഫോണില്‍ വിളിച്ചത്.
സൗത്ത് മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ഹോസ്പിറ്റലിലെ നമ്പറില്‍ രാവിലെ പത്തരയോടെയാണ് ആദ്യ സന്ദേശം എത്തിയത്. ആഗസ്ത് 15ന് കൊലപ്പെടുത്തുമെന്നും തന്റെ പേര് അഫ്‌സല്‍ എന്നാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഒരു സന്ദേശത്തില്‍ ധിരുബായി അംബാനിയുടെ പേരും ഉപയോഗിച്ചു.
ദഹിസര്‍ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനല്‍ രേഖകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. ഐപിസി 506(2) പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തതായി ഡിസിപി നിലോത്പാല്‍ പറഞ്ഞു.
പോലിസ് പ്രതിയെ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ്‌യുവി മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പിന്നീട് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലരെ അറസ്റ്റ് ചെയ്തു.
RELATED STORIES
രാമനവമി യാത്രയില് വര്ഗീയ പാട്ടുകള് വെച്ച് ഹിന്ദുത്വര്;...
26 March 2025 4:19 AM GMTരാജസ്ഥാന് സ്വദേശിയെ വഞ്ചിച്ച് 93 ലക്ഷം തട്ടിയ മൂന്നു മലയാളികള്...
26 March 2025 3:51 AM GMTകാനറികള്ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഭര്ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ്...
26 March 2025 3:40 AM GMTവഖ്ഫ് നിയമഭേദഗതി: ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്ക്കാര്
26 March 2025 3:29 AM GMT''നാസികള്ക്ക് ഇതിലും കൂടുതല്‍ അവകാശങ്ങള് നല്കിയിട്ടുണ്ട്.'';...
26 March 2025 3:15 AM GMT