Latest News

രാജസ്ഥാന്‍ സ്വദേശിയെ വഞ്ചിച്ച് 93 ലക്ഷം തട്ടിയ മൂന്നു മലയാളികള്‍ അറസ്റ്റില്‍

രാജസ്ഥാന്‍ സ്വദേശിയെ വഞ്ചിച്ച് 93 ലക്ഷം തട്ടിയ മൂന്നു മലയാളികള്‍ അറസ്റ്റില്‍
X

ജയ്പൂര്‍: രാജസ്ഥാന്‍ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസില്‍ മൂന്നു മലയാളികള്‍ അറസ്റ്റില്‍. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശി കൈലാസ് അപ്പാര്‍ട്ട്‌മെന്റില്‍ ആര്‍ ശ്രീജിത്ത് (47), കല്ലായി തിരുവണ്ണൂര്‍ രാഗം ഹൗസില്‍ ടി പി മിഥുന്‍ (35), ചാലപ്പുറം എക്‌സ്പ്രസ് ടവറില്‍ പി ആര്‍ വന്ദന (47) എന്നിവരെയാണ് ജയ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മഹേഷ് കുമാര്‍ അഗര്‍വാള്‍ എന്ന കരാറുകാരനെ ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട മൂന്നംഗ സംഘം നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞവിലക്ക് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. സിമന്റ്, ഇഷ്ടിക, ഈറ്റ തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ടെലിഗ്രാംവഴിയാണ് പണമിടപാടും നടത്തിയത്. നിര്‍മാണസാമഗ്രികള്‍ അയച്ചുനല്‍കാന്‍ പലവട്ടം മഹേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു മറുപടിയും കിട്ടാതായതോടെ പോലിസില്‍ പരാതിനല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it