Latest News

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ടതില്ല; ഒരോ മണിക്കൂറിലും ജലനിരപ്പ് വിലയിരുത്തുന്നുവെന്നും മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ടതില്ല; ഒരോ മണിക്കൂറിലും ജലനിരപ്പ് വിലയിരുത്തുന്നുവെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ജലനിരപ്പ് വിലയിരുത്തി വരുകയാണ്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അണക്കെട്ടിലെ ജല നിരപ്പ് 138.95 അടി പിന്നിട്ടതോടെ രാവിലെ എട്ടുമണിയോടെയാണ് കൂടുതല്‍ വെള്ളം തുറന്ന് വിട്ടത്. മുല്ലപ്പെരിയാര്‍ ഡാമില്‍ 3 ഷട്ടറുകള്‍ കൂടി 0.60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഇതോടെ സെക്കന്റില്‍ 3005 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. നേരത്തെ 1493 ഘനയടി ജലമാണ് ഒഴുക്കി വിട്ടിരുന്നത്. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ 1512 ഘനയടി വെള്ളമാണ് അധികമായി ഒഴുക്കിവിടുന്നത്. കൂടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it