Latest News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം
X

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ശിവസേനാ ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്തിന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. റാവത്തിന്റെ സഹായി പ്രവീണ്‍ റാവത്തിന്റെ ജാമ്യാപേക്ഷയും കോടതി അനുവദിച്ചു. രാജ്യസഭാംഗം കൂടിയായ അദ്ദേഹം കഴിഞ്ഞ മൂന്നരമാസക്കാലമായി ജയിലില്‍ കഴിയുകയാണ്. മുംബൈയിലെ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആഗസ്ത് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്തത്.

മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തിയ കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു. പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. റാവത്തിന്റെ സുഹൃത്തും മുഖ്യപ്രതിയുമായ പ്രവീണ്‍ റാവത്ത് 112 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ തനിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കിയെന്ന് റാവത്ത് ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it