Latest News

മുനമ്പം വഖ്ഫ് ഭൂമി: സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍ നിലപാട് മാറ്റിയെന്ന്

മുനമ്പം വഖ്ഫ് ഭൂമി: സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍ നിലപാട് മാറ്റിയെന്ന്
X

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി കേസില്‍ സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍ നിലപാട് മാറ്റിയെന്ന് റിപോര്‍ട്ട്. ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖ്ഫ് ചെയ്ത സിദ്ദീഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയിരിക്കുന്നത്. ഈ ഭൂമി വഖ്ഫ് അല്ലെന്നാണ് അവര്‍ ഇന്ന് കോഴിക്കോട്ടെ വഖ്ഫ് ട്രിബ്യൂണലില്‍ അഭിഭാഷകന്‍ മുഖേനെ അറിയിച്ചത്. മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന നിലപാടാണ് ഇവര്‍ പറവൂര്‍ കോടതിയിലും വഖ്ഫ് ബോര്‍ഡിന്റെ സിറ്റിങിലുമടക്കം ഇതുവരെ സ്വീകരിച്ചിരുന്നത്. അതേസമയം, കേസില്‍ കക്ഷിചേര്‍ന്ന സിദ്ദീഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖ്ഫാണെന്ന നിലപാടാണ് എടുത്തത്.

ആധാരത്തില്‍ രണ്ട് തവണ 'വഖഫ്' എന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഈ ഭൂമിയെ വഖ്ഫായി തന്നെ കാണണമെന്നുമാണ് വഖ്ഫ് ബോര്‍ഡ് വാദിച്ചത്. എന്നാല്‍, ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉണ്ടെന്നും അതിനാല്‍ ഭൂമിയെ വഖ്ഫായി പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജ് വാദിച്ചു. ഫാറൂഖ് കോളജ് ഇസ്‌ലാമിക സ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാല്‍ അവര്‍ക്കായി ഭൂമി നല്‍കിയതിനെ വഖ്ഫായി പരിഗണിക്കാനാവില്ലെന്നുമാണ് മുനമ്പം വഖ്ഫ് ഭൂമിയിലെ കുടിയേറ്റക്കാര്‍ വാദിച്ചത്. നാളെ നാളെ പറവൂര്‍ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമിയാണെന്ന പറവൂര്‍ സബ്‌കോടതി വിധിയും അത് ശരിവച്ച ഹൈക്കോടതി വിധിയും വന്നിട്ട് പതിറ്റാണ്ടുകള്‍ ആയിട്ടുണ്ട്.

Next Story

RELATED STORIES

Share it