Latest News

മുസ്‌ലിംകള്‍ പടിക്കു പുറത്ത്; ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ക്രൈസ്തവവല്‍ക്കരണം സമ്പൂര്‍ണം

മുസ്‌ലിംകള്‍ പടിക്കു പുറത്ത്; ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ക്രൈസ്തവവല്‍ക്കരണം സമ്പൂര്‍ണം
X

പി സി അബ്ദുല്ല

കോഴിക്കോട്: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം മുസ്‌ലിംകള്‍ക്കു മാത്രമായി സ്ഥാപിക്കപ്പെട്ട സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ഒടുവില്‍ മുസ്‌ലിം സമുദായം പടിക്കുപുറത്തായി. കോര്‍പറേഷന്റെ മര്‍മ പ്രധാന തസ്തികകളിലെല്ലാം ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ചുമതലയേറ്റു.

ചെയര്‍മാനായി സ്റ്റീഫന്‍ ജോര്‍ജും മാനേജിങ് ഡയറക്ടറായി സഭയുടെ നോമിനിയായ സുനില്‍ ചാക്കോയും ചുമതലയേറ്റതിനു പിന്നാലെ കോര്‍പറേഷന്റെ എല്ലാ പ്രധാന ഓഫിസുകളിലും സമാനമായ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങി.

ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ വായ്പാ പദ്ധതികളും മറ്റു വിവരങ്ങളും സമയ ബന്ധിതമായി ഇടവകകളിലെത്തിച്ച് അപേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനും പരമാവധി ആനുകൂല്യങ്ങള്‍ നേടാനും ചില സംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുമുണ്ട്.

കോഴിക്കോട് ചക്കോരത്ത്കുളത്തെ ആസ്ഥാനത്തെത്തി പുതിയ ചെയര്‍മാന്‍ ചുമതലയേറ്റത് ചില ക്രൈസ്തവ വിദ്വേഷ പ്രചാരണ ഗ്രൂപ്പുകള്‍ ആഘോഷമാക്കിയിരുന്നു. മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നിലവില്‍ വന്ന സംരംഭത്തില്‍ നിന്ന് മുസ്‌ലിംകള്‍ പടിക്കു പുറത്തായതിന്റെ 'വിളംബര'ച്ചടങ്ങില്‍ ഡോ. ഹുസൈന്‍ മടവൂര്‍ അടക്കമുള്ള മുസ്‌ലിം നേതാക്കള്‍ പങ്കെടുത്തതും വിമര്‍ശിക്കപ്പെട്ടു.

കോര്‍പറേഷന്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് പ്രധാന ചുമതലകളില്‍ നിന്ന് മുസ്‌ലിംകള്‍ പുറത്താവുന്നത്.

ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മന്ത്രി വി അബ്ദുറഹ്മാനില്‍നിന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും പിന്നീട് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ഐഎന്‍എല്ലില്‍നിന്ന് എടുത്തുമാറ്റി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കുകയും ചെയ്തു. അതോടെയാണ് ക്രൈസ്തവവല്‍ക്കരണത്തിന് വഴിയൊരുങ്ങിയത്.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് മുസ്‌ലിം ക്ഷേമത്തിനു മാത്രമായി വിഭാവന ചെയ്‌യപ്പെട്ട പദ്ധതികളില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 20 ശതമാനം ഇതര ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ത്തതോടെയാണ് സംഘടിത അട്ടിമറികളുടെ തുടക്കം. മുസ്‌ലിം സമുദായത്തിന് മാത്രം ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാനും ഒടുവില്‍ അവര്‍ക്ക് ആധിപത്യം സ്ഥാപിക്കാനും അവസരമൊരുങ്ങിയത്.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കാതെ 2008ല്‍ പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി മുസ്‌ലിം ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ന്യൂനപക്ഷ ക്ഷേമം എന്ന പേര് നല്‍കിയതോടെ ക്രൈസ്തവ സഭകളും ഗ്രൂപ്പുകളും സമ്മര്‍ദ്ദ തന്ത്രമാരംഭിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ സച്ചാര്‍ പദ്ധതികളുടെ ഭാഗമായ മുസ്‌ലിം കോച്ചിങ് സെന്ററുകളുടെ പേര് ന്യൂനപക്ഷ കോച്ചിങ് സെന്ററുകള്‍ എന്നാക്കുക കൂടി ചെയ്തതോടെ െ്രെകസ്തവ സമ്മര്‍ദ്ദങ്ങള്‍ക്കും സംഘടിത നീക്കങ്ങള്‍ക്കും ആക്കം കൂടി.

ഒടുവില്‍, 80:20 അനുപാതം ഹൈക്കോടതി ഏക പക്ഷീയമായി റദ്ദാക്കുന്നതിലെത്തി സച്ചാര്‍ പദ്ധതി അട്ടിമറികള്‍. മുസ്‌ലിംകളുടെ സ്‌കോളര്‍ഷിപ്പ് 80 ശതമാനത്തില്‍നിന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ 20.5 ശതമാനമായി കുറച്ചു.

സച്ചാര്‍ പദ്ധതിയിന്‍ കീഴിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇത്തവണ അപേക്ഷിച്ച 22,694 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടതായാണ് നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2070 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

24,764 മുസ്‌ലിം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ യോഗ്യത നേടിയവരില്‍നിന്നു മാത്രം 20.5 ശതമാനം പേര്‍ 80/20 അട്ടിമറിയുടെ പേരില്‍ പുറത്തായി. അതേസമയം, പാലോളി സമിതി തീരുമാന പ്രകാരം 20 ശതമാനം മാത്രം സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്ന ക്രിസ്ത്യന്‍ സമുദായത്തിന് വന്‍ നേട്ടമാണുണ്ടായത്. ആ സമുദായത്തിന് ജനസംഖ്യാനു പാതികമായി 20.8 ശതമാനം വര്‍ധന ലഭിച്ചു.

ന്യൂനപക്ഷ വികസന കോര്‍പറേഷനു കീഴിലുള്ള ഒട്ടേറെ ക്ഷേമ പദ്ധതികളിലും സമാനമായ അട്ടിമറികളാണ് സംഭവിക്കാനിരിക്കുന്നത്.

Next Story

RELATED STORIES

Share it