Latest News

സ്വകാര്യ വാഹനം വാടകയ്ക്കു കൊടുക്കാന്‍ പറ്റുമോ...?

സ്വകാര്യ വാഹനം വാടകയ്ക്കു കൊടുക്കാന്‍ പറ്റുമോ...?
X

തിരുവനന്തപുരം: സ്വകാര്യ വാഹനത്തില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും കയറ്റുന്നത് കുറ്റകരമാണോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഇതിനു ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് തന്നെ. നമ്മുടെ ബന്ധുക്കളെ, സുഹൃത്തുകളെ, റോഡില്‍ ലിഫ്റ്റ് ചോദിച്ചവരെ കയറ്റുന്നതില്‍ തെറ്റില്ല. പക്ഷേ, ലാഭലാക്കോടെ ദിവസ-മാസ, കിലോമീറ്റര്‍ നിരക്കില്‍ വാടകക്ക് കൊടുക്കുന്നത് തെറ്റുതന്നെ. സ്വയം ഓടിക്കാന്‍ സ്വാകാര്യ ബോര്‍ഡ് ഉള്ള വാഹനം വാടകയ്ക്ക് വാങ്ങുന്നവര്‍ സാധാരണയായി പൊങ്ങച്ചം കാണിക്കാന്‍, ഡ്രൈവറെ കൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റു നിയമവിരുധ കാര്യങ്ങള്‍ക്കാണ് വാഹനം സാധാരണയായി ഉപയോഗിക്കുന്നത്.

കൂടാതെ ടാക്‌സി വാഹനത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവ ലഭിക്കും. അന്യ സംസ്ഥാനത്തേക്ക് പോവാന്‍ സ്‌പെഷ്യല്‍ പേര്‍മിറ്റും ടാക്‌സും വേണ്ട. ഇന്‍ഷുറന്‍സ് ചെലവ് കുറവ്, അതു മൂലം യാത്രക്കാര്‍ക്ക് കവറേജ് കിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് വര്‍ഷവും ഉള്ള ടെസ്റ്റ്, പെര്‍മിറ്റ്, വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം, പാനിക് ബട്ടന്‍, സ്പീഡ് ലിമിറ്റിങ് ഡിവൈസ് എന്നിവയും വേണ്ട. ഡ്രൈവര്‍ക്ക് ക്ഷേമനിധിയും വേണ്ട അതിന്റെ ആനുകൂല്യവും കിട്ടില്ല. ചെറിയ ഒരു ലാഭത്തിനു വേണ്ടി സുരക്ഷയും ഇന്‍ഷുറന്‍സ് കവറേജും ഇല്ലാത്ത ടാക്‌സിക്കാരുടെ വയറ്റത്തടിക്കുന്ന കള്ള ടാക്‌സി ഡ്രൈവറും ഉടമയും യാത്രക്കാരനും പറയും സുഹൃത്താണ്, ബന്ധുവാണ്, പെട്രോള്‍ അടിക്കും, ഡ്രൈവര്‍ക്ക് ബത്ത കൊടുക്കും എന്നൊക്കെ. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പോലിസിനും ഇത് ഒരു വലിയ തലവേദന തന്നെ. വാടകയ്‌ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന കേസുകള്‍ എത്ര അധികം. മോട്ടോര്‍ വാഹന നിയമപ്രകാരം സ്വകാര്യ വാഹനം വാടകയ്ക്കു നല്‍കുന്നത് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാവുന്ന കുറ്റമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

MVD responds to rent a private vehicle?


Next Story

RELATED STORIES

Share it