- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മരണപ്പെടുമ്പോള് മാതാവിന് കൊവിഡ് നെഗറ്റീവായിരുന്നു'; ആരോപണത്തില് വിശദീകരണവുമായി കണ്ണന്താനം
തിരുവനന്തപുരം: കൊവിഡ് ബാധിച്ചാണ് മാതാവ് മരണപ്പെട്ടതെന്ന വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചെന്ന ആരോപണത്തില് വിശദീകരണവുമായി ബിജെപി നേതാവും മുന് കേന്ദ്രമന്ത്രിയുമായ അല്ഫോന്സ് കണ്ണന്താനം. നേരത്തേ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരണപ്പെടുമ്പോള് കൊവിഡ് നെഗറ്റീവായിരുന്നുവെന്നും എയിംസില് നടത്തിയ പരിശോധനകളുടെ ഫലം ആര്ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും കണ്ണന്താനം ഫേസ് ബുക്കിലൂടെ അറിയിച്ചു. മെയ് 28നാണ് മാതാവിനു കൊവിഡ് പോസിറ്റീവായതിനെ തുടര്ന്ന് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചത്. ജൂണ് അഞ്ചിനു നടത്തിയ രണ്ടാമത് പരിശോധനയില് കൊവിഡ് നെഗറ്റീവായി. എങ്കിലും പ്രധാന അവയവങ്ങളെ രോഗം ബാധിച്ചിരുന്നു. തുടര്ന്ന് വൃക്കകള് തകരാറിലാവുകയും ഹൃദയ സ്തംഭനം കാരണം മരണപ്പെടുകയുമായിരുന്നു. എന്നാല്, കൊവിഡിനെ തുടര്ന്നാണ് മരണപ്പെട്ടതെന്ന് പറയാനാവില്ല.
ഒരാള് കാര് അപകടത്തെ തുടര്ന്ന് തലച്ചോറിന് പരിക്കേറ്റ് മരിച്ചാല് തലച്ചോറിലുണ്ടായ ക്ഷതമാണ് അയാളുടെ മരണകാരണം എന്നാണോ അതോ കാര് അപകടം എന്നാണോ പറയുക. തീര്ച്ചയായും കാര് അപകടം എന്നാവും പറയുക. 91ാം വയസ്സിലും എന്റെ മാതാവ് ആരോഗ്യവതിയായിരുന്നു. കൊവിഡിനെ തുടര്ന്ന് അവയവങ്ങള്ക്ക് തകരാര് സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നുവെന്നും കണ്ണന്താനം വ്യക്തമാക്കി.
അതേസമയം, ആരോപണം ഉന്നയിച്ചയാള്ക്കെതിരേ രൂക്ഷമായ ഭാഷയില് വിമര്ശിച്ചാണ് കണ്ണന്താനം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒരു വ്യക്തി, പേര് പോലും പരാമര്ശിക്കപ്പെടാന് യോഗ്യതയില്ലാത്തയാള്, ജീവിതകാലം മുഴുവന് സമൂഹത്തില് ബ്ലാക്ക്മെയില് ചെയ്ത് ജീവിച്ചയാള്.... ഞങ്ങളെ വെറുതെ വിടൂ. മദേഴ്സ് മീല് വഴി വിശക്കുന്നവര്ക്ക് ഭക്ഷണം എത്തിക്കാന് ഞങ്ങള് ശ്രമിക്കുന്നു എന്ന വരികളോടെയാണ് കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
'My mother is Covid negative when died'; Kannanthanam with explanation in allegation
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT