- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,165 കേസുകള്‍, 1,195 പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,165 കേസുകള്‍. കേസിലുള്‍പ്പെട്ട 1,195 പേര് ഇതുവരെ അറസ്റ്റിലായി. സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 27 വരെ ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ നിന്ന് 175.1 കിലോഗ്രാം കഞ്ചാവ്, 182 കഞ്ചാവ് ചെടികള്‍, 1.096 കിലോ ഗ്രാം എംഡിഎംഎ, 1.449 കിലോഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 333 ഗ്രാം ഹാഷിഷ് ഓയില്‍, 90 ഗ്രാം ഹെറോയിന്‍, 321.7 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇന്ജക്ഷന് ആംപ്യൂളുകള്‍ എന്നിവ ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസുകളിലെ 9 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 472 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. എല്ലാ എക്സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം, മുഴുവന്‍സമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2364 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളിലും ട്രെയിനുകളിലും അതിര്‍ഥി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMT