- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലെ സ്വകാര്യ ലാബു കാരുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കും: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ആലപ്പുഴ: കേരളത്തിലെ സ്വകാര്യ ലാബുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കൊവിഡിന്റെ പുതിയ വകഭേദം ഇനിയും ഉണ്ടാകുമെന്നും ഇതില്‍ ആശങ്ക പെടേണ്ടതില്ലെന്നും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളിലെ പരിശോധന സംവിധാനം തൃപ്തികരമാണെങ്കിലും കുടുതല്‍ മേന്മയുള്ള പരിശോധന ശക്തി പെടുത്തണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ആരോഗ്യ മേഖല എന്ന് പറയുന്നത് സ്വകാര മേഖലയും കൂടി ചേര്‍ന്നതാണെന്നും മന്ത്രി പറഞ്ഞു. ലാബുകള്‍ക്ക് അക്രിഡിറ്റേഷന്‍ സംവിധാനം ഉണ്ടാകണം. ഒരു പരിശോധന രണ്ട് ലാബുകളില്‍ ചെയ്യുമ്പോള്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ ഉണ്ടാകരുത്. കേരളത്തില്‍ പല തരത്തിലുള്ള വൈറസുകള്‍ പെരുകുന്നത് കൂടുതലാണ്. പുതിയ വൈറസുകള്‍ വരുന്നതില്‍ പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണ്. അതിനാല്‍ തന്നെ പരിശോധന സംവിധാനങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ കൂടി വരുന്നുണ്ട്. ജീവിത ശൈലി രോഗാര്‍ദ്രത കുറച്ച് കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതിനാല്‍ 30 വയസ്സിന് മുകളില്‍ ഉള്ളവരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്തിചികിത്സിയ്ക്കുന്നതിനുള്ള പുതിയ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവി ഡ് കാലത്ത് വില്ലനായി നിന്നത് ജീവിത ശൈലി രോഗങ്ങളാണ്. ശിശു-മാതൃ മരണനിരക്ക് കൂടുതല്‍ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. ലബോറട്ടറി ഓണേഴ്‌സ് അസ്സോസിയേഷന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ച് സംഘടനയുടെ ആശങ്കകള്‍ അകറ്റുമെന്നും മന്ത്രി പറഞ്ഞു. രോഗങ്ങളെ പൂര്‍ണ്ണമായി തുടച്ച് നീക്കി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
സമ്മേളനത്തില്‍ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അംഗങ്ങള്‍ക്കുള്ള സൗജന്യ ക്വാളിറ്റി കണ്‍ട്രോള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പി പി ചിത്തരജ്ഞന്‍ എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യ മേഖലയില്‍ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികള്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെ സുവനീര്‍ പ്രകാശനം എച്ച് സലാം എംഎല്‍എ നിര്‍വഹിച്ചു. സ്വകാര മെഡിക്കല്‍ ലബോറട്ടറി അസ്സോസിയേഷന്റെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സലാം പറഞ്ഞു. അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷിറാസ് സലിം, സംഘടന മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ടി എ വര്‍ക്കി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോയ് വി തോമസ്, സംസ്ഥാന സമ്മേളന പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് മേത്തര്‍, സംസ്ഥാന ട്രഷറര്‍ എ ഗിരീശന്‍ , പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ആന്റണി എലിജിയസ് എന്നിവര്‍ സംസാരിച്ചു.കേരളത്തിലെ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള സൗജന്യ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയദേവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടര്‍ വിദ്യാഭ്യാസ പരിപാടിയ്ക്ക് ഡോ: കെ രമേശ് കുമാര്‍ നേതൃത്വം നല്‍കി. സംസ്ഥാന ട്രഷറര്‍ എ ഗിരിഷന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിനി ശ്രീനിവാസന്‍ , അഞ്ജലി കൈമള്‍. ആനന്ദ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
കാട്ടാനകള് പെറ്റുപെരുകുന്നു; നേരിടാന് പുതിയ തന്ത്രങ്ങളുമായി...
17 May 2025 6:18 PM GMTബീമാ പള്ളിയില് ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്ഷം
17 May 2025 3:56 AM GMT''സയനൈഡ് മോഹനും ലവ് ജിഹാദും''
16 May 2025 4:07 PM GMTഇബ്റാഹീം തറൗരീ: ബുര്ക്കിന ഫാസോയില് വിപ്ലവം തീര്ത്ത 'ചെ ഗുവേര'
16 May 2025 7:16 AM GMTനക്ബ: യാഫായെ മായ്ക്കുന്നത് ഗസയ്ക്കുള്ള മുന്നറിയിപ്പാണ്
16 May 2025 6:06 AM GMTഗോള്വാള്ക്കറുടെ ചിന്തകളും കേണല് സോഫിയ ഖുറൈശിക്കെതിരായ പരാമര്ശവും
16 May 2025 1:27 AM GMT