Latest News

നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും

നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും
X

കോഴിക്കോട്: ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ രണ്ട് ഭാഷകളാണ് പുതുതായി ചേര്‍ത്തത്. പഞ്ചാബിയാണ് മറ്റൊരു ഭാഷ. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ 9 ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തിയിരുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നീറ്റ് പരീക്ഷ നടത്തുന്നത്.


തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, അസമീസ്, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി എന്നീ ഭാഷകളാണ് കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടുത്തിയത്. ജിസിസി രാജ്യങ്ങളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പരിഗണിച്ച് ഈ വര്‍ഷം മുതല്‍ കുവൈറ്റിലും നീറ്റ് പരീക്ഷാ കേന്ദ്രം ആരംഭിക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ നീറ്റ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. neet.nta.nic.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.




Next Story

RELATED STORIES

Share it